'മുത്തുസ്വാമി സെറ്റിലെത്തിയപ്പോള്‍', കൊതിയൂറുന്ന പൊടി ഇഡലിയുമായി പരിണീതി ചോപ്ര

ഇഡലിയും അതിന് മീതെ പൊടി മസാലയും രണ്ട് ചമ്മന്തിയുമാണ് താരത്തിന്റെ പ്ലേറ്റിലുള്ളത്
പരിണീതി ചോപ്ര/ ചിത്രം: എഎഫ്പി
പരിണീതി ചോപ്ര/ ചിത്രം: എഎഫ്പി

യാത്രകളുടെയും കൊതിയൂറുന്ന വിഭവങ്ങളുടെയും വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് നടി പരിണീതി ചോപ്രയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍. ഫോട്ടോഷൂട്ടിനിടയില്‍ കഴിച്ച സൗത്ത് ഇന്ത്യന്‍ വിഭവത്തിന്റെ ചിത്രമാണ് പരിണീതി ഏറ്റവുമൊടുവില്‍ ആരാധകരുമായി പങ്കുവച്ചത്. സൗത്ത് ഇന്ത്യന്‍ ക്ലാസിക് വിഭവമായ പൊടി ഇഡലിയായിരുന്നു അത്. 

ഇഡലിയും അതിന് മീതെ പൊടി മസാലയും രണ്ട് ചമ്മന്തിയുമാണ് താരത്തിന്റെ പ്ലേറ്റിലുള്ളത്. "മുത്തുസ്വാമി ഓണ്‍ ദി സെറ്റ് ഡേ" എന്ന് കുറിച്ചാണ് പരിണീതി ചിത്രം പങ്കുവച്ചത്. 

ഒരു പാനില്‍ നെയ് ഒഴിച്ച് കടുക് ഇട്ട് പൊട്ടിയതിന് ശേഷം ഇതിലേക്ക് ഇഡലി ഇടണം. ഒന്ന് തിരിച്ചുംമറിച്ചും ഇട്ടതിന് ശേഷം പോടി മസാല കൊണ്ട് ഇഡലി പൊതിയണം. ഇതിന് ശേഷം ചൂടോടെ ചമ്മന്തിയും ചേര്‍ത്ത് വിളമ്പാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com