റഹ്മാന്‍ ടച്ച്, 'ചോലപ്പെണ്ണേ'; മലയന്‍കുഞ്ഞിലെ വിഡിയോ ഗാനം എത്തി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 07:10 PM  |  

Last Updated: 12th July 2022 07:10 PM  |   A+A-   |  

malayankunju

വിഡിയോ സ്ക്രീൻഷോട്ട്

 

ഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'മലയന്‍കുഞ്ഞിലെ' ലിറിക്കല്‍ വിഡിയോ ഗാനം പുറത്തുവിട്ടു. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിർവഹിച്ച 'ചോലപ്പെണ്ണേ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാര്‍ ആണ് ​ഗാനത്തിന് വരികള്‍ ഒരുക്കിയത്. 

ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുന്‍പ് അദ്ദേഹം സംഗീതം നിര്‍വഹിച്ച മലയാള സിനിമ. 

പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 
നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണന്‍ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

'ദ ​ഗ്രേ മാൻ'; ധനുഷിനൊപ്പം പ്രചാരണത്തിന് റൂസോ ബ്രദേഴ്സ് ഇന്ത്യയിലെത്തും, റിലീസ് ജൂലൈ 22ന് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ