'കെ കെ രമ സിന്ദാബാദ്';  ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ സംവിധായകയുടെ പ്രതിഷേധം, അറസ്റ്റ്, എസ്‌ഐയുടെ തൊപ്പിവച്ച് സെല്‍ഫി

തന്റെ ചിത്രം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിന് എതിരെയാണ് ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ചത്
കുഞ്ഞില മാസില്ലാമണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
കുഞ്ഞില മാസില്ലാമണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

കോഴിക്കോട്: വനിതാ ഫിലിം ഫെസ്റ്റിവലില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസില്ലാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ചിത്രം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിന് എതിരെയാണ് ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ചത്. സ്റ്റേജില്‍ കയറി പ്രതിഷേധിച്ച കുഞ്ഞിലയെ വനിതാ പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. 

'കെ കെ രമ സിന്ദാബാദ്, ടി പി ചന്ദ്രശേഖരന്‍ സിന്ദാബാദ്, പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ഞാനാണ് യോഗ്യ' എന്നിങ്ങനെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ഇവര്‍ മുദ്രാവാക്യം മുഴക്കി. പൊലീസ് സ്റ്റേഷനില്‍ വെച്ച് എസ്‌ഐയുടെ തൊപ്പിവെച്ച് ഇവര്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

നേരത്തെ,തന്റെ ചിത്രമായ അസംഘടിതര്‍ മേളയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോട് പ്രതിഷേധം രേഖപ്പെടുത്തുമെന്ന് കുഞ്ഞില ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. രഞ്ജിത്തിനോട് തന്റെ ചിത്രം ഒഴിവാക്കിയതിനെ കുറിച്ച് വാട്‌സ്ആപ്പില്‍ ചോദിച്ച മെസ്സേജും ഇവര്‍ പുറത്തുവിട്ടു. തനിക്ക് വേദിയില്‍ പ്രസംഗിക്കാന്‍ അവസരം തരണമെന്നും മേളയുടെ പാസ് അനുവദിക്കണമെന്നും മെസ്സേജില്‍ ആവശ്യപ്പെട്ടിരുന്നു. 

ശേഷം, മേള വേദിയിലെത്തിയ ഇവര്‍, തന്റെ മെസ്സേജ് കണ്ടോയെന്നും അതേപ്പറ്റി എന്താണ് പറയാനുള്ളതെന്നും രഞ്ജിത്തിനോട് ചോദിച്ചു. എന്നാല്‍ താന്‍ മെസ്സേജ് കണ്ടില്ലെന്നും ഫെയ്‌സ്ബുക്ക് ലൈവ് അവസാനിപ്പിച്ചു വന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും രഞ്ജിത്ത് മറുപടി നല്‍കി. ഇതിന് ശേഷം ഇവര്‍ വേദിയില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com