'സിനിമകൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തിന്റെ പുറത്ത് കാട്ടിക്കൂട്ടിയതാണ്, എല്ലാവരും പൊറുക്കണം'; ഷൈൻ ടോം ചാക്കോ

കുറുപ്പ്, ഭീഷ്മപര്‍വ്വം എന്നീ സിനിമകള്‍ വളരെ അധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഒരു അഹങ്കാരം. അതുകൊണ്ടൊക്കെയാണ് ഇങ്ങനെയൊക്കൊ സംസാരിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങി വിജയമായി മാറിയ ഭൂരിഭാ​ഗം സിനിമകളിലും ഷൈൻ ടോം ചാക്കോയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം തന്നെ താരം നിരവധി വിവാദങ്ങളിലും പെട്ടു. ഇപ്പോൾ തന്നിലുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

കഴിഞ്ഞ കുറച്ച് കാലമായി, വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നാണ് ഷൈൻ പറഞ്ഞത്. സിനിമകൾ വിജയിച്ചതിന്റെ അഹങ്കാരത്തിന്റെ പുറത്ത് കാട്ടിക്കൂട്ടിയതാണ് ഇതെല്ലാമെന്നും എല്ലാവരും പൊറുക്കണം എന്നുമാണ് താരം കുറിച്ചത്. പുതിയ ചിത്രം തല്ലുമാലയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.  

'കഴിഞ്ഞ കുറച്ച് കാലമായി, വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. കാരണം കുറുപ്പ് ഭീഷ്മപര്‍വ്വം എന്നീ സിനിമകള്‍ വളരെ അധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഒരു അഹങ്കാരം. അതുകൊണ്ടൊക്കെയാണ് ഇങ്ങനെയൊക്കൊ സംസാരിച്ചത്. നമ്മള്‍ ചെയ്‌തൊരു വര്‍ക്ക് ആളുകളിലേക്ക് എത്തുകയും ആളുകള്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു എനര്‍ജിയുണ്ട്. അത് നിങ്ങള്‍ തന്നെ തരുന്ന ഒരു എനര്‍ജിയാണ്. അതാണ് എന്നിലൂടെ പുറത്തേക്ക് വന്നത്. അത് മൂലം ഉണ്ടാകുന്ന ചെറിയൊരു അഹങ്കാരത്തിന്റെ പുറത്ത് കാട്ടിക്കൂട്ടിയതാണ് എല്ലാവരും പൊറുക്കണം.'- ഷൈൻ ടോം ചാക്കോ പറഞ്ഞു. 

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ഷൈൻ ടോം എത്തുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പന്ത്രണ്ട്, അടിത്തട്ട് എന്നീ സിനിമകളാണ് ഷൈനിന്റേതായി ഇതിനു മുൻപ് പുറത്തിറങ്ങിയത്. ആ​ഗസ്റ്റ് 12നാണ് ചിത്രം തിയറ്ററിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com