"സച്ചി.. എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ; സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" 

അന്തരിച്ച നടൻ സച്ചിയാണ് മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

യ്യപ്പനും കോശിയും ദേശിയ അവാർഡുകൾ വാങ്ങിക്കൂട്ടിയ സന്തോഷം പങ്കുവച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിലെ അഭിനയത്തിന് നടൻ ബിജു മേനോൻ മികച്ച സഹനടനുള്ള അവാർഡ് നേടി. നഞ്ജിയമ്മ മികച്ച ​ഗായികയായി. അന്തരിച്ച നടൻ സച്ചിയാണ് മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത്. അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനം അറിയിച്ച് എത്തുകയായിരുന്നു പൃഥ്വി. 

"ബിജു ചേട്ടനും നഞ്ജിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ആക്ഷൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ... നിങ്ങൾ എവിടെയായിരുന്നാലും.. നിങ്ങൾ സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...കാരണം ഞാൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.. എന്നെന്നും അങ്ങനെയായിരിക്കും! ❤️", പൃഥ്വിരാജ് കുറിച്ചു. 

അവാര്‍ഡ് സച്ചിക്കാണ് നടൻ ബിജു മേനോൻ സമര്‍പ്പിച്ചത്. "ഇപ്പോള്‍ കിട്ടിയ ഈ വലിയ അംഗീകാരം മുന്നോട്ടുളള യാത്രിയില്‍ വലിയ പ്രചോദനമാണ്. ഈ പുരസ്‌കാരം പ്രിയപ്പെട്ട സച്ചിയ്ക്കല്ലാതെ ആര്‍ക്കാണ് സമര്‍പ്പിക്കുക", ബിജുമേനോന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com