'ഇതൊക്കെ എവിടെനിന്നാണ് നിങ്ങള്‍ക്കു കിട്ടുന്നത്?' പുഷ്പ 2ല്‍ താന്‍ ഇല്ലെന്ന് മനോജ് ബാജ്‌പേയ്

പുഷ്പ രണ്ടാം ഭാഗത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാനായി അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read


അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ വന്‍ ഹിറ്റായിരുന്നു. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ചിത്രം കയ്യടി നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. അതിനിടെ ചിത്രത്തിലേക്ക് കൂടുതല്‍ താരങ്ങള്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബോളിവുഡില്‍ നിന്ന് മനോജ് ബാജ്‌പേയ് പുഷ്പ 2ല്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തള്ളിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

ട്വിറ്ററിലൂടെയാണ് മനോജ് ബാജ്‌പേയ് പ്രതികരിച്ചത്. ന്യൂസ് റിപ്പോട്ട് പങ്കുവച്ചുകൊണ്ട് നിങ്ങള്‍ക്ക് ഇത്തരം അപ്‌ഡേറ്റുകള്‍ എവിടെ നിന്നാണ് ലഭിക്കുന്നത് എന്നാണ് ചിരിക്കുന്ന ഇമോജിക്കൊപ്പം മനോജ് കുറിച്ചത്. പുഷ്പ രണ്ടാം ഭാഗത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാനായി അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്. 

അതിനിടെ പുഷ്പ 2ല്‍ വിജയ് സേതുപതിയും ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.  'പുഷ്പ 2: ദ് റൂള്‍' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വന്‍ ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. 

കെജിഎഫ് 2 വമ്പന്‍ വിജയമായതിന്റെ പശ്ചാത്തലത്തില്‍ വലിയ തയാറെടുപ്പുകളുമായാണ് അല്ലു അര്‍ജുന്റെ പുഷ്പ 2 വരുന്നത്. നേരത്തെ തിരക്കഥ മെച്ചപ്പെടുത്തുന്നതിനായി സിനിമയുടെ ചിത്രീകരണം തന്നെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 100 ദിവസമാണ് പുഷ്പ 2നു വേണ്ടി അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗം ഹിന്ദിയിലുള്‍പ്പടെ തകര്‍പ്പന്‍ വിജയമായിരുന്നു. ആന്ധ്രാപ്രദേശിലെ രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്റെ കഥയുമായി എത്തിയ ചിത്രം ഹിന്ദിയില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് നേടിയത്.

ഈ വാർത്ത കൂടി വായിക്കാം  

​'ഗോപിയുടെ അടുത്ത് പാടാൻ പോയി 12 വർഷം കളഞ്ഞില്ലേ', മറുപടിയുമായി അഭയ ഹിരൺമയി​
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com