'അതേ തന്മയത്വത്തോടെ മറ്റൊരാൾക്കും ആ ​​ഗാനം പാടാനാവില്ല, നഞ്ചിയമ്മയ്ക്ക് കിട്ടിയത് അർഹിച്ച അം​ഗീകാരം'; ഹരീഷ് ശിവരാമകൃഷ്ണൻ

ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഞ്ചിയമ്മയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം നൽകിയതിനെ വിമർശിച്ചുകൊണ്ട് ഒരുവിഭാ​ഗം രം​ഗത്തെത്തിയതിനു പിന്നാലെ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇപ്പോൾ ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പ്രതികരണവുമായി രം​ഗത്തെത്തുകയാണ്. നഞ്ചിയമ്മയ്ക്ക് ലഭിച്ചത് അർഹിച്ച അം​ഗീകാരം ആണ് എന്നാണ് ഹരീഷ് കുറിച്ചത്. ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല ഗായകനെ തിരഞ്ഞെടുക്കാൻ റോ വോയ്സ് ഒന്നും അല്ലല്ലോ നോക്കുന്നത്. അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചതെന്നും ഹരീഷ് പറഞ്ഞു. 

ഹരീഷിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

സംഗീതത്തിന് എന്ത് ചാതുർവർണ്യം ?
ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാൻ വളരെ ബുദ്ധിമുട്ട് ആണ് താനും. കർണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും.
 പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കർണാടക സംഗീതം പഠിച്ചാൽ എന്തും പാടാം എന്നൊക്കെ പണ്ട്  പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട് - തെറ്റ് ആണ് അത്.  ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ട്.  വളരെ ശ്രമകരമായ ഒന്നാണ് ആ context switching . അസ്സലായി കർണാടക സംഗീതം പാടുന്ന പലർക്കും നന്നായി ഗസൽ പാടാൻ പറ്റില്ല. നന്നായി ഗസൽ പാടുന്ന പലർക്കും നാടൻ പാട്ടു പാടാൻ പറ്റില്ല. 
നഞ്ചിയമ്മ എന്ന ഗായിക യുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്. 
melodyne , autotune എന്നിവ ഒക്കെ ഒരു നല്ല product ഉണ്ടാക്കാൻ ഉതകുന്ന സാങ്കേതിക മാർഗങ്ങൾ ആണ്. അത് കൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാൻ raw voice ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാൻ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത footage അല്ലല്ലോ കാണുന്നത് . എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അത് കൊണ്ട് തന്നെ finished product ഇന്നുള്ള അവാർഡ് നിർണ്ണയം തീർത്തും ആ product based ആയിരിക്കും.
ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല.
Ps: ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പ് . അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്. 
അതിന്റെ ഇടയ്ക്ക് കേറി കുറച്ച പേര് ശാസ്ത്രീയ സംഗീതത്തെയും, അതിന്റെ രീതികളെയും, അത് അഭ്യസിക്കുന്നവരെയും, അത് പാടുന്നവരെയും ഒരുമാതിരി ‘ആക്കുന്ന’ കുറചു പോസ്റ്റ് കൾ തള്ളി കേറ്റുന്നതും കാണുന്നുണ്ട് -
അവരോട് മാത്രം - ‘രണ്ടും കൂടി ഒരുമിച്ച് വേണ്ട കേട്ടോ …’ എന്നു കൂടി പറയാൻ ആഗ്രഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com