"വെറുപ്പും രോഷവും താങ്ങാനായില്ല, ഇനി നല്ലതും ചീത്തയും ഒന്നിച്ച് നേരിടാം"; ഷംഷേരയോട് മാപ്പ് ചോദിച്ച് സംവിധായകന്റെ കുറിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th July 2022 05:20 PM |
Last Updated: 28th July 2022 05:20 PM | A+A A- |

ചിത്രം: ട്വിറ്റർ
ബോളിവുഡിൽ നിന്ന് ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും നിരാശയായിരുന്നു രൺബീർ കപൂർ നായകനായ ഷംഷേര സിനിമാപ്രേമികൾക്ക് സമ്മാനിച്ചത്. സിനിമയ്ക്കെതിരെ ഉയർന്ന വെറുപ്പും രോഷവും തനിക്ക് താങ്ങാൻ കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സിനിമയുടെ സംവിധായകൻ കരൺ മൽഹോത്ര. ഇനി നല്ലതും ചീത്തയുമായ എല്ലാം ഒന്നിച്ച് നേരിടുമെന്നാണ് ഷംഷേരയെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കരൺ മൽഹോത്രയുടെ കുറിപ്പ്
എന്റെ പ്രിയപ്പെട്ട ഷംഷേര, നീ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ മഹത്തരമാണ്. ഈ പ്ലാറ്റ്‌ഫോമിൽ എന്നെത്തന്നെ തുറന്നുകാട്ടേണ്ടത് എനിക്ക് പ്രധാനമാണ്. കാരണം ഇവിടെയാണ് നിന്നെക്കുറിച്ചുള്ള എല്ലാ സ്നേഹവും വെറുപ്പും ആഘോഷവും അപമാനവും നിലനിൽക്കുന്നത്.വെറുപ്പും രോഷവും താങ്ങാനാവാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിന്നെ ഉപേക്ഷിച്ചതിന് സങ്കൽപ്പിക്കാനാവാത്ത വിധം ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ പിൻവാങ്ങൽ എന്റെ ബലഹീനതയായിരുന്നു, അതിന് ഒഴികഴിവുകളൊന്നുമില്ല. പക്ഷെ ഇപ്പോൾ ഞാനിവിടെയുണ്ട്, നീ എന്റേതാണെന്ന അഭിമാനവും അംഗീകാരവും കൈകോർത്ത് നിന്റെ അരികിൽ നിൽക്കുന്നു. നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളെയും ഒരുമിച്ച് നേരിടും. ഷംഷേരയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരുമായ ഷംഷേര കുടുംബത്തിന് ഒരു വലിയ അഭിവാദ്യം. നമ്മുടെമേൽ വർഷിച്ച സ്നേഹവും അനുഗ്രഹങ്ങളും കരുതലുകളും ഏറ്റവും വിലപ്പെട്ടതാണ്, അത് നമ്മിൽ നിന്ന് എടുത്തുകളയാൻ ആർക്കും കഴിയില്ല. #Shamsheraismine #Shamshera."
പിരീഡ് ആക്ഷൻ ചിത്രമായ ഷംഷേര ഈ മാസം 22ന് ആണ് തിയറ്ററുകളിൽ എത്തിയത്. രൺബീർ കപൂർ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. വാണി കപൂർ ആണ് നായിക. യാഷ് രാജ് ഫിലിംസിൻറെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമ്മാണം. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹർ ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പത്ത് വർഷത്തിന് മുമ്പ്, അന്നും ഇന്നും; ചിത്രം പങ്കുവച്ച് സാനിയ അയ്യപ്പൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ