പൊലീസുകാർക്കിടയിൽ അപർണ ബാലമുരളി; 'ഇനി ഉത്തരം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th July 2022 10:24 PM |
Last Updated: 30th July 2022 10:24 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൊലീസുകാർക്ക് ഇടയിൽ നിൽക്കുന്ന അപർണയാണ് പോസ്റ്ററിലുള്ളത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ പ്രധാന വേഷത്തിലെത്തുന്നു.
ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
ചീത്ത വിളിച്ചു, തല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടൻ ജോജുവിനെതിരെ സനൽ കുമാർ ശശിധരൻ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ