വിക്രത്തിൽ സൂര്യ ഇങ്ങനെ! ഫസ്റ്റ് ലുക്ക് പുറത്ത്; നന്ദി പറഞ്ഞ് ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സൂര്യയുടെ പോസ്റ്റര്‍ പങ്കുവച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്റെ വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വന്‍ താരനിരയിലാണ് ഒരുങ്ങുന്നത്. അതിനിടെ ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് സൂര്യയുടെ അതിഥി വേഷത്തെക്കുറിച്ച് റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ സൂര്യയുടെ ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്. ലോകേഷ് കനകരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സൂര്യയുടെ പോസ്റ്റര്‍ പങ്കുവച്ചത്. 

സൂര്യയുടെ നോട്ടമാണ് പോസ്റ്ററിലുള്ളത്. ഇതിന് വളരെ അധികം നന്ദി എന്ന കുറിപ്പിലാണ് ലോകേഷ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സൂര്യയുടെ കഥാപാത്രം എന്തെന്ന് പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റര്‍. 

സൂര്യയുടെ കഥാപാത്രത്തെ സര്‍പ്രൈസായി അവതരിപ്പിക്കാനായിരുന്നു ലോകേഷ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വാര്‍ത്ത ലീക്കായതോടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തില്‍ സൂര്യയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതിനു പിന്നാലെ വന്ന ട്രെയിലറിലും സൂര്യയുടെ സാന്നിധ്യമുണ്ടായിരുന്നു. മേയ് മൂന്നിനാണ് വിക്രം തിയറ്ററില്‍ എത്തുന്നത്. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com