ചെന്നൈ: ദീർഘ നാളായി പ്രണയത്തിലായിരുന്ന നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരാകാന്‍ പോവുകയാണ്. വിവാഹ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇപ്പോഴിതാ ശ്രദ്ധേയമായൊരു വാർത്തയാണ് പുറത്തു വരുന്നത്.
സിനിമ സ്റ്റൈല്‍ വിവാഹ ചടങ്ങാണ് അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകന് ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം.
ജൂണ്‍ ഒൻപതിനാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് മുപ്പത് പേര്‍ക്കാണ് ക്ഷണം. സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് സംഘടിപ്പിക്കും.
രജനികാന്ത്, സാമന്ത, കമല്‍ ഹാസന്, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്ത്തിയേകന്, വിജയ് സേതുപതി തുടങ്ങിയവര്‍ അതിഥികളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ