'രണ്ട് വർഷം', "നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല"; ചിരഞ്ജീവിയുടെ ഓർമ്മയിൽ മേഘ്ന 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടിയും ചിരഞ്ജീവിയുടെ ഭാര്യയുമായ മേഘന രാജ് താരത്തെ അനുസ്മരിച്ചത്
മേഘന പങ്കുവച്ച ചിത്രം/ ഇൻസ്റ്റ​ഗ്രാം
മേഘന പങ്കുവച്ച ചിത്രം/ ഇൻസ്റ്റ​ഗ്രാം

ന്നട നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞിട്ട് രണ്ട് വർഷം. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടിയും ചിരഞ്ജീവിയുടെ ഭാര്യയുമായ മേഘന രാജ് താരത്തെ അനുസ്മരിച്ചത്. 

"നീയും ഞാനും... എന്നന്നേക്കും ♾ നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല, നിന്നെപ്പോലെ ആരുമുണ്ടാകില്ല... നീ, ചിരു... വൺ ആൻഡ് ഒൺലി ❤️ ലവ് യൂ ❤️", എന്ന് കുറിച്ചാണ് മേഘ്ന ചിത്രം പങ്കുവച്ചത്. 

2020 ജൂൺ 7ന് ഹൃദയാഘാതത്തെ തുടർന്നാണ് നടൻ മരിച്ചത്. 39 വയസ്സായിരുന്നു അന്ന് പ്രായം. മേഘ്ന ​ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത വിയോ​ഗം. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ഒക്ടോബറിൽ ജനിയർ ചീരുവിന് ജന്മം നൽകി മകന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com