പോസ്റ്റർ കോപ്പിയടിച്ചത്?, മലയാളത്തിൽ കഴിവുള്ള നടിമാരുള്ളപ്പോൾ എന്തിന് നയൻതാര?; ‘ഗോൾഡ്’ വിമർശനങ്ങൾക്ക് അൽഫോൻസ് പുത്രന്റെ മറുപടി 

'എവരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്' എന്ന ഇംഗ്ലിഷ് സിനിമയുടെ പോസ്റ്റർ അതേപടി കോപ്പിയടിച്ചെന്നാണ് ആരോപിച്ചത്.
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡി’ന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ചില വിമർശനങ്ങളും എത്തി. ‘ഗോൾഡി’ന്റെ പോസ്റ്റർ കോപ്പിയടിച്ചതാണെന്നായിരുന്നു ഒരു വിമർശനം. മലയാളത്തിൽ കഴിവുള്ള നടിമാരുള്ളപ്പോൾ എന്തിന് നയൻതാരയെന്ന് മറ്റൊന്ന്. ഈ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് അൽഫോൻസ്. 

'എവരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്' എന്ന ഇംഗ്ലിഷ് സിനിമയുടെ പോസ്റ്റർ അതേപടി കോപ്പിയടിച്ചെന്നാണ് കമന്റ് ബോക്സിൽ ഒരാൾ ആരോപിച്ചത്. എന്നാൽ ഇതിന് മറുപടിയായി അൽഫോൻസ് തന്നെ സംവിധാനം ചെയ്ത നേരം എന്ന സിനിമയുടെ പോസ്റ്റർ പങ്കുവയ്ക്കുകയായിരുന്നു സംവിധായകൻ. നേരത്തിന്റെ പോസ്റ്ററിന്റെ അതേ പാറ്റേൺ തന്നെയാണ് ​ഗോൾഡിന്റെ പോസ്റ്ററിലും പിന്തുടർന്നത്. 

33 ഓളം താരങ്ങളെ ഉൾപ്പെടുത്തിയാണ് ‌പോസ്റ്റർ ചെയ്തിരിക്കുന്നത്. ‘പോസ്റ്റർ ഡിസൈൻ ചെയ്തത് ആനന്ദ് എന്ന ഡിസൈനർ ആണ്. അവൻ പറഞ്ഞു..അവന്റെ ജീവിതത്തിൽ ഇത്രയും ആർട്ടിസ്റ്റുള്ള പോസ്റ്റർ ഡിസൈൻ ചെയ്തട്ടില്ലെന്ന്. അപ്പൊ ഞാൻ പറഞ്ഞു...‘‘ബ്രോ, ഞാനും ആദ്യമായിട്ടാണ് ഇത്രേം ആർടിസ്റ്റിട്ടുള്ള സിനിമ ചെയ്യുന്നത്’’. രണ്ടു പേരുടേം അവസ്ഥ ഇത് തന്നെ.’, അൽഫോൻസ് കുറിച്ചു. 

മലയാളത്തിൽ കഴിവുള്ള നടിമാരുള്ളപ്പോൾ എന്തിന് നയൻതാരയെന്ന് ചോദ്യത്തിന് ‘നയൻതാര ജപ്പാൻകാരിയാണല്ലോ.. എന്റെ അറിവിൽ പുള്ളിക്കാരി മലയാളിയാണ്. ടാലന്റും ഉണ്ട് എന്നുതന്നെയാണ് എന്റെ സിനിമ ഷൂട്ട് ചെയ്തപ്പോൾ എനിക്ക് മനസിലായതെന്ന്’ എന്നാണ് അൽഫോൻസ് നൽകിയ മറുപടി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com