രൺവീറിനു പിന്നാലെ കരടി, ശ്വാ‌സമടക്കി അനങ്ങാതെ കിടന്ന് താരം; വിഡിയോ

അവതാരകൻ ബിയർ ​ഗ്രിൽസിനൊപ്പം കാടിനെ അറിയാൻ ഇറങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ സിങ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലോകമെമ്പാടും ഏറെ ആരാധകരുള്ള പരിപാടിയാണ് മാൻ വേഴ്സസ് വൈൽഡ്. ഇപ്പോൾ ഈ പരിപാടിയുടെ അവതാരകൻ ബിയർ ​ഗ്രിൽസിനൊപ്പം കാടിനെ അറിയാൻ ഇറങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ സിങ്. കാട്ടിലൂടെയുള്ള താരത്തിന്റെെ സാഹസികത നിറഞ്ഞ ടീസറും പുറത്തിറങ്ങി. 

രൺവീ‌റിനെ കരടി പിന്തുടരുന്നതും അതിൽ നിന്നും രക്ഷപ്പെടാനുള്ള താരത്തിന്റെ ശ്രമങ്ങളുമെല്ലാം വിഡിയോയിൽ കാണാം. കൂടാതെ മൗണ്ടൻ റോപ് ക്രോസ് ഉൾപ്പടെയുള്ള സാഹസികതയും ഷോയിലുണ്ടാകും. സെര്‍ബിയയിലെ ഉൾവനങ്ങളിലായിരുന്നു പരിപാടി ചിത്രീകരിച്ചത്. 

രൺവീർ സിങ് വേഴ്സസ് വൈൽഡ് വിത്ത് ബിയർ ഗ്രിൽസ് എന്ന പരിപാടി നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. ജൂലൈ എട്ടിന് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. ഇതിനു മുൻപും നിരവധി ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ബിയർ ​ഗ്രിൽസ് പരിപാടി ചെയ്തിട്ടുണ്ട്. തമിഴ് സൂപ്പർതാരം രജനീകാന്തിനൊപ്പമുള്ള മാൻ വേഴ്സസ് വൈൽഡ് ശ്രദ്ധേയമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com