'വീണ്ടും വാഴാലിക്കാവിൽ', അജ​ഗജാന്തരം ലൊക്കേഷനിലേക്ക് ആന്റണി വർ​ഗീസിന്റെ യാത്ര; വിഡിയോ

തൃശൂർ ജില്ലയിലെ വാഴാലിക്കാവായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

ആന്റണി വർ​ഗീസിനെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ സിനിമയാണ് അജ​ഗജാന്തരം. ക്ഷേത്രോത്സവം പശ്ചാത്തലമാക്കിയൊരുങ്ങിയ ചിത്രം വൻ വിജയമായിരുന്നു. ഇപ്പോൾ അജ​ഗജാന്തരം ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ആന്റണി വർ​ഗീസ്. തൃശൂർ ജില്ലയിലെ വാഴാലിക്കാവായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വാഴാലിക്കാവിലെത്തിയതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

വയലുകൾക്കു നടുവിലുള്ള ചെറിയ അമ്പലമാണ് വാഴാലിക്കാവിലേത്. ചുവന്ന മുണ്ട് ഉടുത്തു എത്തി അമ്പലത്തിൽ കയറുന്ന ആന്റണി വർ​ഗീസിനെയാണ് വിഡിയോയിൽ കാണുന്നത്. 'അജഗജാന്തരത്തിന് ശേഷം വീണ്ടും വാഴാലിക്കാവിലേക്ക്' എന്നു കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജ​ഗജാന്തരം പൂർണമായി ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ഒരു ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.  അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന്‍ അബ്!ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്‍ണി വര്‍ഗീസിന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായിരുന്നു അജഗജാന്തരം. ആഗോളതലത്തില്‍ 36 കോടി ചിത്രം കളക്ട് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER