ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ 

വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തായ്‍ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. 

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ മഹാബലിപുരത്തു വച്ചാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. തായ്‌ലാൻഡിലെ ‘ദി സിയം’ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍, ഷാരൂഖ് ഖാന്‍ നായകനായ അറ്റ്‌ലി ചിത്രം ജവാന്‍ തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com