'ആണിനെതിരെ ഗോസിപ്പ് വന്നാൽ അത് പെണ്ണ് ഉണ്ടാക്കിയത്'; നാ​ഗചൈതന്യ-ശോഭിത പ്രണയവാർത്ത, പ്രതികരിച്ച് സാമന്ത 

നാ​ഗചൈതന്യയുടെ മുൻഭാര്യയും നടിയുമായ സാമന്തയുടെ പി ആർ ടീമാണ് പ്രണയവാർത്ത പ്രചരിപ്പിക്കുന്നത് എന്നായിരുന്നു വിമർശനം
സാമന്ത, നാ​ഗചൈതന്യ
സാമന്ത, നാ​ഗചൈതന്യ

തെലുങ്ക് നടൻ നാ​ഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന വാർത്ത കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിലടക്കം പ്രചരിക്കുകയാണ്. എന്നാൽ ഈ വിഷയം പ്രചരിപ്പിക്കുന്നത് നാ​ഗചൈതന്യയുടെ മുൻഭാര്യയും നടിയുമായ സാമന്തയുടെ പി ആർ ടീമാണെന്നാണ് ഇതിന് പിന്നാലെ വന്ന ആരോപണം. നാ​ഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നാണ് പലരും വിമർശിച്ചത്. ഇത്തരം വിവാദങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.

പെണ്ണിനെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആണിനെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ, ട്വിറ്ററിൽ സാമന്ത കുറിച്ചു. 

2021 ഒക്ടോബറിലാണ് നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം നാ​ഗചൈതന്യയും സാമന്തും വേർപിരിയൽ പ്രഖ്യാപിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട ആളുകൾ അതിൽ നിന്നെല്ലാം പുറത്തുകടന്നെന്നും നിങ്ങളും ഇതെല്ലാം വിട്ട് സ്വന്തം ജോലിയും കുടുംബവുമായി മുന്നോട്ടുപോകൂ എന്നുമാണ് സാമന്ത പറയുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com