"ഇത് അമിതാഭ് ബച്ചൻ അല്ലേ?"; അഫ്ഗാൻ അഭയാർഥിയുടെ ചിത്രം വീണ്ടും വൈറല്‍

2018ലെ വൈറൽ ചിത്രം മക്യുറി വീണ്ടും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇത് ശ്രദ്ധനേടിയത്
അമിതാഭ് ബച്ചൻ , സ്റ്റീവ് മക്യുറി പകർത്തിയ ചിത്രം
അമിതാഭ് ബച്ചൻ , സ്റ്റീവ് മക്യുറി പകർത്തിയ ചിത്രം

ലോകപ്രശസ്ത ഫൊട്ടോഗ്രാഫറായ സ്റ്റീവ് മക്യുറി പകർത്തി അഫ്ഗാൻ അഭയാർഥിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചയാകുകയാണ്. 2018ലെ വൈറൽ ചിത്രം മക്യുറി വീണ്ടും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇത് ശ്രദ്ധനേടിയത്. "ഒറ്റനോട്ടത്തിൽ അമിതാഭ് ബച്ചനാണെന്ന് തോന്നിപ്പോകും", എന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. 

നരച്ച താടിയും കണ്ണടയും തലയിൽ ഒരു കെട്ടും ഉള്ള വയോധികനാണ് ചിത്രത്തിലുള്ളത്. ഒറ്റനോട്ടത്തിൽ അമിതാഭ് ബച്ചനായി തോന്നി, ബിഗ് ബിയുടെ പുതിയ ചിത്രത്തിലെ ഗെറ്റപ്പാണെന്ന് വിചാരിച്ചു, മേക്കപ്പിട്ട അമിതാഭ് ബച്ചനെ പോലുണ്ട്, എന്നെല്ലാമാണ് ആളുകൾ ചിത്രത്തിനെക്കുറിച്ച് കുറിക്കുന്നത്. 2018ൽ മക്യുറി ഈ ചിത്രം പുറത്തുവിട്ടപ്പോൾ അമിതാഭ് ബച്ചൻ അഭിനയിച്ച 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന ചിത്രത്തിലെ ഗെറ്റപ്പാണിതെന്ന പേരിലായിരുന്നു പ്രചരിച്ചത്. 

അതേസമയം ചിത്രത്തിലുള്ളത് അമിതാഭ് ബച്ചൻ അല്ല. അദ്ദേഹത്തിന്റെ ഏതെങ്കിലും ചിത്രത്തിലെ ലുക്കും അല്ല. മറിച്ച് പാക്കിസ്ഥാനിലുള്ള 68 വയസ്സ് പ്രായമുള്ള അഫ്​ഗാൻ അഭയാർത്ഥിയാണെന്ന് മക്യുറി തന്നെ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com