'ചാടിക്കടിക്കാന്‍ വരുന്ന ഡബ്ല്യൂസിസിക്കും പുരോഗമന മൂടുതാങ്ങികള്‍ക്കും മിണ്ടാട്ടമില്ലേ?'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 03:36 PM  |  

Last Updated: 23rd March 2022 03:39 PM  |   A+A-   |  

vinayakan

വിനായകൻ/ ഫയല്‍ ചിത്രം

 

നിക്കു സെക്‌സ് ചെയ്യാന്‍ തോന്നുന്ന സ്ത്രീകളോടു തുറന്നു ചോദിക്കുമെന്നും അതാണ് മീടു എങ്കില്‍ ഇനിയും ആവര്‍ത്തിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ നടന്‍ വിനായകനെതിരെ ഹരീഷ് പേരടി. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ചാടിക്കടിക്കാന്‍ വരുന്ന ഡബ്ല്യൂസിസിക്കും അവരുടെ പുരോഗമന മൂടുതാങ്ങികള്‍ക്കും നേരത്തോടു നേരമായിട്ടും മിണ്ടാട്ടമില്ലാത്തത് എന്തെന്ന് ഹരീഷ് ചോദിച്ചു. ഒരു പ്രത്യേകതരം ഫെമിനിസം ആണ് ഇതെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റില്‍നിന്ന്: 

ഒരുത്തന്‍...അവന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും...അത് അവന്‍ ഇനിയും ആവര്‍ത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.. ആ വിഡ്ഡികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു... അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യൂസിസിക്കു അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസുമില്ല...അടുത്ത വനിതാ മതില്‍ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം...ജയ് വിനായക സെക്‌സാന്ദ ബാഭ