ഗോൾഡൻ സാരിയും മെറ്റാലിക് ബസ്റ്റിയറും; മെറ്റ് ഗാലയിൽ സബ്യസാചി ഡിസൈനിൽ തിളങ്ങി നടാഷ പൂനവാല 

മെറ്റാലിക് ബസ്റ്റിയറും ഒപ്പും സബ്യസാചിയുടെ ട്രെയിൽ സാരിയും ആയിരുന്നു നടാഷയുടെ വേഷം
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മേളയായ മെറ്റ് ഗാലയിൽ സബ്യസാചി സാരിയിൽ ശ്രദ്ധാകേന്ദ്രമായി നടാഷ പൂനവാല. സ്വർണ്ണനിറത്തിലെ സാരിയിലുള്ള നടാഷയുടെ ചിത്രങ്ങൾ ഡിസൈനറായ സബ്യസാചിയാണ് പങ്കുവച്ചിരിക്കുന്നത്. ഇൻ അമേരിക്ക: ആൻ ആന്തോളജി ഓഫ് ഫാഷൻ എന്നതാണ് ഈ വർഷത്തെ മെറ്റ് ​ഗാലയുടെ തീം. മെറ്റാലിക് ബസ്റ്റിയറും ഒപ്പും സബ്യസാചിയുടെ ട്രെയിൽ സാരിയും ആയിരുന്നു നടാഷയുടെ വേഷം. 

"എന്നെ സംബന്ധിച്ചിടത്തോളം സാരി സ്വന്തമായി ഒരു ഐഡന്റിറ്റിയുള്ള വേഷമാണെന്ന്" സബ്യസാച്ചി കുറിച്ചു. താൻ ഫാഷൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് മെറ്റ് ​ഗാല പോലുള്ള അന്താരാഷ്ട്ര ഫാഷൻ ഇവന്റുകളിൽ സാരി എന്ന് കാണും എന്നോർത്ത് അത്ഭുതപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ ആ​ഗ്രഹമാണ് ഇപ്പോൽ സാക്ഷാത്കരിച്ചത്. 

സിൽക്ക് ഫ്ലോസ് ത്രെഡും ബെവൽ മുത്തുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്ത ട്രെയിൽ ഉള്ള സ്വർണ്ണ നിറത്തിലെ പ്രിന്റഡ് ട്യൂൾ സാരിയാണ് ഇത്. സെമി പ്രഷ്യസ് സ്റ്റോണുകൾ, ക്രിസ്റ്റലുകൾ, സീക്വിനുകൾ, അപ്ലിക് പ്രിന്റഡ് വെൽവെറ്റ് എന്നിവയും സാരിയുടെ മോടി കൂട്ടി. സ്‌റ്റേറ്റ്‌മെന്റ് കമ്മലുകളും രണ്ട് കൈകളിലും വളകളും  അടങ്ങുന്ന സ്‌ട്രൈക്കിംഗ് ആഭരണങ്ങളാണ് ലുക്കിലെ സവിശേഷത. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അഡജാനിയാണ് നടാഷയുടെ ലുക്ക് സ്റ്റൈൽ ചെയ്തത്. 

ലണ്ടൻ ആസ്ഥാനമാക്കി പ്രവർ‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ പൂനവാലെ ഫൗണ്ടേഷൻ സ്ഥാപകയാണ് ഇവർ. കോവിഡ് വാക്സിൻ നിർമ്മാണത്തിലൂടെ പ്രശസ്തമായ സെറം ഇൻസ്റ്റ്യൂട്ട് സിഇഒ അദാർ പൂനവാലെയുടെ ഭാര്യയും, സെറം ഇൻസ്റ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് നടാഷ. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com