'അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട, അമ്മയുടെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണം'; ഹരീഷ് പേരടി

'ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മ്മയിലെ തന്റെ പ്രാഥമിക അം​ഗത്വം ഒഴിവാക്കണം എന്നാവശ്യവുമായി നടൻ ഹരീഷ് പേരടി. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന അമ്മയിലെ തന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നാണ് ഫേയ്സ്ബുക്കിൽ കുറിച്ചത്. പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചുതരേണ്ടെന്നും ഹരീഷ് കുറിച്ചു. ബലാത്സം​ഗ കുറ്റാരോപിതനായ നടൻ വിജയ് ബാബുവിനോടുള്ള താരസംഘടനയായ അമ്മയുടെ സമീപനത്തിൽ പ്രതിഷേധിച്ചാണ് നടപടി. 

A.M.M.A യുടെ പ്രിയപ്പെട്ട  പ്രസിണ്ടണ്ട്,സെക്രട്ടറി..മറ്റ് അംഗങ്ങളെ...പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു...എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു...സ്നേഹപൂർവ്വം.- ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു. 

അമ്മയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടിമാരായ ശ്വേത മേനോൻ, മാലാ പാർവതി, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു. ഇവരെ പ്രശംസിച്ചുകൊണ്ടും ഹരീഷ് പേരടി രം​ഗത്തെത്തിയിരുന്നു. കൂടാതെ അമ്മയെ രൂക്ഷമായി വിമര്‍ശിച്ചും ഡബ്ല്യുസിസിയെ പുകഴ്ത്തിയും ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കു മാത്രം ബോധം ഉണ്ടാകുകയും താരസംഘടനയിലെ കരണവന്മാര്‍ക്ക് മാത്രം വെളിവു വയ്ക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നായിരുന്ന അദ്ദേഹത്തിന്റെ ചോദ്യം. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ലായിരുന്നുവെന്നും അതാണ് അന്വേഷിക്കേണ്ടത് ഹരീഷ് പേരടി പറഞ്ഞിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com