മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്, അജിത്തിന്റെ നായിക

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2022 01:17 PM  |  

Last Updated: 06th May 2022 01:17 PM  |   A+A-   |  

MANJU_WARRIER_AJITH_KUMAR

ചിത്രം: ഫേയ്സ്ബുക്ക്

 

ലയാളത്തിലെ സൂപ്പർനായിക മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ നായികയായാണ് മഞ്ജു വാര്യർ എത്തു. അജിത്തിന്റെ 61ാം ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. വലിമൈക്കു ശേഷം എച്ച് വിദോനും അജിത്തും ഒന്നിക്കുന്ന ചിത്രമാണിത്.

ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് അജിത് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അടുത്തിടെ ചിത്രത്തിനായുള്ള താരത്തിന്റെ പുതിയ മേക്കോവർ ആരാധക ശ്രദ്ധ നേടിയിരുന്നു. 

ധനുഷിന്റെ നായികയായി അസുരനിലൂടെയാണ് മഞ്ജു മലയാളത്തിലേക്ക് ചുവടുവച്ചത്. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ പച്ചയമ്മാൾ എന്ന കഥാപാത്രം നിരൂപക പ്രശസ്ത നേടിയിരുന്നു. തുടർന്ന് പലസൂപ്പർതാരങ്ങളുടേയും നായികയായി മഞ്ജുവിന്റെ പേര് ഉയർന്നുകേട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം

43 ലക്ഷം തട്ടിയെടുത്തു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ