ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 10:57 AM  |  

Last Updated: 08th May 2022 11:07 AM  |   A+A-   |  

sreenath_bhasi_chattambi

ചിത്രം: ഫേയ്സ്ബുക്ക്

 

ശ്രീനാഥ് ഭാസിയെ നായകനാക്കി നവാ​ഗതനായ അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടഫ് ലുക്കിൽ എത്തുന്ന ശ്രീനാഥ് ഭാസിയെയാണ് പോസ്റ്ററിൽ കാണുന്നത്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അഭിലാഷ് എസ് കുമാർ. 

ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് വ്യത്യസ്തമായ രീതിയിലൂടെയാണ് അണിയറ പ്രവർത്തകർ ചെയ്തത്. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം പ്രേക്ഷകര്‍ അറിഞ്ഞത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു മെസ്സേജ് അയക്കുന്നവർക്ക്  സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാൻ പറ്റുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് ഒരുക്കിയിരുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം അഭ്യർഥനകളാണ് എത്തിയത്. 

ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം അലക്സ് ജോസഫ്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് നിര്‍മ്മാണം. ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ്  ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്.

ഈ വാര്‍ത്ത കൂടി വായിക്കാം

റെഡ് കാർപ്പറ്റിൽ വച്ച് ജാക്കറ്റ് അഴിച്ചു, സോറിയാസിസ് മറച്ചു വയ്ക്കാതെ കാര ഡെലിവീങ് മെറ്റ് ഗാലയിൽ; ചിത്രങ്ങൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ