കമൽഹാസനൊപ്പം വിക്രമിൽ സൂര്യയും, ലൊക്കേഷൻ വിഡിയോ പുറത്ത്; ആവേശത്തിൽ ആരാധകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th May 2022 01:39 PM |
Last Updated: 12th May 2022 01:39 PM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
കമൽഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് മറ്റൊരു വാർത്ത പുറത്തുവരികയാണ്. തമിഴ് സൂപ്പർതാരം സൂര്യയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിക്രം ലൊക്കേഷനിലെ സൂര്യയുടെ സാന്നിധ്യമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
വിക്രം സിനിമയിൽ സൂര്യ അതിഥി വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ പൂർത്തിയായെന്നും ക്ലൈമാക്സിനോടടുത്തായിരിക്കും താരത്തിന്റെ സാന്നിധ്യമുണ്ടാവുകയെന്നും റിപ്പോർട്ടുണ്ട്. ലൊക്കേഷനിലെത്തിയ കമൽഹാസനെ സൂര്യയെ ആലിഗംനം ചെയ്യുന്നതാണ് വിഡിയോ. കൂടാതെ സൂര്യയുടെ രംഗം ചിത്രീകരിക്കുന്നതും വിഡിയോയിലുണ്ട്.
വിക്രം രണ്ടാം ഭാഗത്തിൽ കമൽഹാസനൊപ്പം പ്രധാനവേഷത്തിൽ സൂര്യയും ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമായിട്ടില്ല. ഈ മാസം 15-ന് ചെന്നൈയിൽ നടക്കുന്ന 'വിക്രം' ഓഡിയോ ലോഞ്ചിൽ സൂര്യ പങ്കെടുക്കുമെന്ന് വാർത്തകളുണ്ട്.
കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് വിക്രമിലെ പ്രധാന താരങ്ങൾ. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ഡിസ്നി.
ഈ വാര്‍ത്ത കൂടി വായിക്കാം
ഇത് ആലിയ ഭട്ട് തന്നെയല്ലേ!, ഗംഗുഭായ് സ്റ്റൈലിൽ തിളങ്ങി അപര; വിഡിയോ വൈറൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ