പ്രണവ് മോഹൻലാലിന്റെ സാഹസിക നടത്തം; ‘സ്ലാക്‌ലൈൻ വാക്ക്‘ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2022 11:50 AM  |  

Last Updated: 17th May 2022 11:50 AM  |   A+A-   |  

pranav

വീഡിയോ സ്ക്രീൻഷോട്ട്

 

സിനിമയ്ക്കൊപ്പം യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാല്‍. ഇപ്പോഴിതാ തന്റെ സാഹസികത വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ പ്രണവ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു.

സ്ലാക്‌ലൈൻ വാക്ക് നടത്തുന്ന പ്രണവാണ് വീഡിയോയിൽ. വളരെ കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നു നീങ്ങുകയാണ് പ്രണവ്. കയറിലൂടെയോ കമ്പിയിലൂടെയോ ശരീരം ബാലൻസ് ചെയ്ത് നടക്കുന്നതിനെയാണ് സ്ലാക്‌ലൈൻ വാക്ക് എന്നതുകൊണ്ട് ഉദേശിക്കുന്നത്.

‘ബാക്കി ഉള്ളവർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോൾ ഇവിടെ ഒരാൾ ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു’- വീ‍ഡിയോക്ക് വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു. 

നടി ലെന, സാധിക വേണുഗോപാൽ, റോസിൻ ജോളി തുടങ്ങി നിരവധി പേർ പ്രണവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

നടൻ മിഥുൻ മുരളി വിവാഹിതനാകുന്നു, വധു കല്യാണി മേനോൻ; പ്രണയകഥ പറഞ്ഞ് മൃദുല മുരളി; ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ