വിജയ് ബാബുവുമായുള്ള 50 കോടി കരാറിൽ നിന്ന് പിന്മാറി ഒടിടി കമ്പനി, ഏറ്റെടുക്കാൻ 'അമ്മ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2022 01:42 PM  |  

Last Updated: 22nd May 2022 01:47 PM  |   A+A-   |  

VIJAY BABU ott company

ചിത്രം; ഫേയ്സ്ബുക്ക്

 

കൊച്ചി; ലൈം​ഗിക അതിക്രമ കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ഒളിവിലാണ്. അറസ്റ്റു ചെയ്യാനുള്ള നടപടി പൊലീസ് ‌ശക്തമാക്കിയതിനു പിന്നാലെ വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പിന്മാറിയിരിക്കുകയാണ് പ്രമുഖ ഒടിടി കമ്പനി.  ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറിന്‍ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകൾ. 

താരസംഘടനയായ 'അമ്മ' ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്. 

വിജയ്ബാബു ഇപ്പോൾ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോർജിയയിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി. ജോർജിയയിൽ ഇന്ത്യക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണ് അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. പാസ്പോർട്ട് റദ്ദാക്കി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

'കാത്തിരുന്ന നിമിഷം'; കാന്‍ വേദിയില്‍ ആദ്യമായി അദിതി റാവു; ചിത്രങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ