56 ലക്ഷം രൂപ കടം വാങ്ങി, തിരികെ നൽകാതെ പറ്റിച്ചു; സംവിധായകൻ രാം​ഗോപാൽ വർമയ്ക്കെതിരെ കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2022 01:14 PM  |  

Last Updated: 25th May 2022 01:14 PM  |   A+A-   |  

Ram_Gopal_Varma

രാം​ഗോപാൽ വർമ /ചിത്രം: ഫേയ്സ്ബുക്ക്

 

ടം വാങ്ങിയ പണം തിരികെ നൽകാതെ രാം​ഗോപാൽ വർമ വഞ്ചിച്ചെന്ന നിർമാതാവിന്റെ ആരോപണത്തിൽ സംവിധായകനെതിരെ കേസെടുത്തു. ശേഖര ആർട്ട് ക്രിയേഷൻസിന്റെ കൊപ്പാട ശേഖർ രാജു എന്ന നിർമാതാവാണ് പരാതിക്കാരൻ. ദിഷ എന്ന ചിത്രം നിർമിക്കാനായി 56 ലക്ഷം രൂപയാണ് രാം ​ഗോപാൽ വർമ വാങ്ങിയത്. 

ഇരുവരുടെയും സുഹൃത്തായ രമണ റെഡ്ഡി വഴിയാണ് രാം ​ഗോപാൽ വർമ ശേഖറിനെ സമീപിച്ചത്. സിനിമയുടെ റിലീസിന് മുമ്പ് പണം തിരികെ നൽകാമെന്ന വാക്കിൽ 2020 ജനുവരിയിൽ എട്ടു ലക്ഷം രൂപ നൽകി. ദിവസങ്ങൾക്ക് ശേഷം 20 ലക്ഷം കൂടി നൽകി. ഫെബ്രുവരിയിൽ‌ 28 ലക്ഷം രൂപ കൂടി ശേഖർ നൽകി. എന്നാൽ 2021 ജനുവരിയിലാണ് രാം ​ഗോപാൽ വർമയല്ല ദിഷ എന്ന ചിത്രത്തിന്റെ നിർമാതാവ് എന്ന താൻ അറിഞ്ഞതെന്ന് ശേഖർ പരാതിയിൽ പറയുന്നു. 

ഐ പി സി 406 (വിശ്വാസ ലംഘനം), 417 (വഞ്ചനയ്ക്കുള്ള ശിക്ഷ), 420 (വഞ്ചന), 506 (ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

80 കോടി മുടക്കി, കിട്ടയത് 3 കോടിയും; പരാജയത്തിൽ നിന്ന് പരാജയത്തിലേക്ക് കങ്കണ, ധാക്കഡും നിരാശപ്പെടുത്തി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ