"എനിക്ക് യോഗമില്ലാത്തത് കൊണ്ടായിരിക്കും, പക്ഷെ ഇന്ദ്രൻസേട്ടനെയും നല്ലൊരു സിനിമയെയും കാണാതെപോയി"; മഞ്ജു പിള്ള  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2022 01:02 PM  |  

Last Updated: 28th May 2022 01:02 PM  |   A+A-   |  

manju_pillai

മഞ്ജു പിള്ള /ചിത്രം: ഫേയ്സ്ബുക്ക്

 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു പരിഗണിക്കാതെ പോയതിൽ സങ്കടം തുറന്നുപറഞ്ഞ് നടി മഞ്ജു പിള്ള. യോഗമില്ലാത്തതിനാലാവാം തന്നെ പരിഗണിക്കാതെ പോയതെന്നും നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമുണ്ടെന്നും മഞ്ജു പറഞ്ഞു. അവാർഡ് കിട്ടാൻ യോഗമില്ലെന്നു തോന്നുന്നു. ഹോം സിനിമയെ സംബന്ധിച്ച് എന്തു വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റിനിർത്തപ്പെടരുത്, മഞ്ജു പറഞ്ഞു. 

"കഠിനാധ്വാനം കാണാത്തത് ശരിയല്ല. ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴു വർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. ഈ ചിത്രത്തിനു പുറകിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്. ലോക്ഡൗൺ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഒരു പ്രശ്നത്തിന്റെ പേരിൽ സിനിമയെ മാറ്റിനിർത്താൻ പറ്റില്ലല്ലോ. അങ്ങനെയെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ല", മഞ്ജു പറഞ്ഞു. 

വ്യക്തിപരമായി അവാർഡൊന്നും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മഞ്ജു പറഞ്ഞു. അതേസമയം ഇന്ദ്രൻസേട്ടനെയും നല്ലൊരു സിനിമയെയും ഇവർ കാണാതെപോയി എന്നതാണ് എന്റെ സങ്കടം, നടി കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

"ഹോം തകർത്തുകളഞ്ഞതിൽ മാത്രമാണ് വിഷമം, ജൂറി സിനിമ കണ്ടുകാണില്ല": ഇന്ദ്രൻസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ