രാംചരണിനെ കാണാൻ 264 കിലോമീറ്റർ നടന്നെത്തി, കൈയിൽ ഒരു വ്യത്യസ്ത സമ്മാനവും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 05:27 PM  |  

Last Updated: 30th May 2022 05:27 PM  |   A+A-   |  

ram_charan_fan

ഫോട്ടോ: ട്വിറ്റർ

 

ഷ്ടതാരങ്ങളോടുള്ള ആരാധന പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് ചില ആരാധകർ. പ്രിയതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ പാലഭിഷേകവും കൂറ്റൻ കട്ടൗട്ടുകളുമൊക്കെയായി ഈ സ്നേഹം ആരാധകർ പ്രകടിപ്പിക്കാറുണ്ട്. എന്നാലിപ്പോൾ തെലുങ്ക് സൂപ്പർതാരം താരം രാംചരണിനെ തേടിയെത്തിയ ഒരു ആരാധകനാണ് വാർത്തകളിൽ നിറയുന്നത്. തെലങ്കാനയിലെ ​ഗഡ്വാൾ സ്വദേശിയായ ജയ് രാജ് എന്ന യുവാവാണ് പ്രിയതാരത്തെ കാണാൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടി എത്തിയത്. 

സ്വന്തം നാട്ടിൽ നിന്ന് 264 കിലോമീറ്റർ നടന്നാണ് ജയ് രാംചണിന്റെ അടുത്തെത്തിയത്. തന്റെ നാട്ടിൽ വിളഞ്ഞ നെന്മണികൾ കൊണ്ട് രാംചരണിന്റെ ചിത്രം തീർത്ത് ഫ്രെയിം ചെയ്താണ് സമ്മാനമായി നൽകിയത്. ഇതോടൊപ്പം സഞ്ചിയിൽ കരുതിയിരുന്ന നെല്ലും നൽകി. ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച താരം ആരാധകനൊപ്പം അൽപസമയം ചിലവഴിക്കുകയും ചെയ്തു. ഇതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാംചരൺ ഇപ്പോൾ അഭിനയിക്കുന്നത്. കിയാരാ അദ്വാനി നായികയാകുന്ന ചിത്രത്തിൽ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

"എന്റെ പ്രണയിനിക്കൊപ്പം ഞാൻ പോയിരുന്ന സങ്കേതം;  23 വർഷങ്ങൾക്ക് ശേഷം വീണ്ടും"; ഇസക്കുട്ടനൊപ്പം ചാക്കോച്ചൻ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ