ടേക്ക്ഓഫ്‌/ ചിത്രം ഫേയ്സ്ബുക്ക്
ടേക്ക്ഓഫ്‌/ ചിത്രം ഫേയ്സ്ബുക്ക്

ഡൈസ് ഗെയിമുമായി ബന്ധപ്പെട്ട തർക്കം; റാപ്പർ ടേക്ക് ഓഫ്‌ വെടിയേറ്റ് മരിച്ചു 

ഡൈസ് ഗെയിമുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ്‌ കൊലപാതകം
Published on

ടെക്‌സാസ്: അമേരിക്കൻ റാപ്പർ ടേക്ക്ഓഫ്‌ വെടിയേറ്റ് മരിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണിൽ പുലർച്ചെ രണ്ടരയോടെയാണ് കൊലപാതകം നടന്നത്. തർക്കത്തെ തുടർന്നാണ്‌ കൊലപാതകമെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിപ് ഹോപ് ബാൻഡ് മിഗോസിലെ അംഗമാണ് ടേക്ക്ഓഫ്. ഡൈസ് ഗെയിമുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാൾ വെടിയുതിർക്കുകയായിരുന്നു. 50ഓളം പേർ കൂടിനിൽക്കെയായിരുന്നു ആക്രമണം. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 കിർഷ്‌നിക് ഖാരി ബാൾ എന്നാണ് ടേക്ക്ഓഫിന്റെ യഥാർഥ പേര്. 2013ൽ പുറത്തിറങ്ങിയ 'വെർസേസ്' എന്ന ആൽബത്തോടെ ശ്രദ്ധനേടിയ മിഗോസ് ബാൻഡ് ഈ വർഷമാദ്യം പിരിച്ചുവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com