ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'എനിക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും'; മുകുന്ദനുണ്ണിയെ കുറിച്ച് വിനീത് ശ്രീനിവാസൻ

ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സുന്ദർ നായകുമായി ആശയസംഘട്ടനം ഉണ്ടായിരുന്നതായും താരം പറഞ്ഞു

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം അഡ്വ. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന് വളരെ വ്യത്യസ്തമായ പ്രമോഷനാണ് അണിയറ പ്രവർത്തകർ നടത്തിയത്. മുകുന്ദൻ ഉണ്ണിയുടെ പേരിലുള്ള ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ നടത്തിയ പ്രമോഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. 

തന്റെ ചിത്രങ്ങളിൽ നന്മ കൂടുതലാണെന്ന ആക്ഷേപം പൊതുവെ ഉണ്ടെന്ന ആക്ഷേപം ഈ ചിത്രത്തോടെ മാറിക്കിട്ടും എന്നാണ് വിനീത് പറഞ്ഞത്. ''എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തനായി സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ''- വിനീത് ശ്രീനിവാസൻ പറഞ്ഞു. കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരത്തിന്റെ പ്രതികരണം. 

ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സുന്ദർ നായകുമായി ആശയസംഘട്ടനം ഉണ്ടായിരുന്നതായും താരം പറഞ്ഞു. ഇരുവരും തമ്മിലുണ്ടായിരുന്ന ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു. രണ്ടുപേരുടെയും ചിന്തകൾ തീർത്തും വ്യത്യസ്തമായിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു. ഡയറക്ടർ കൂടിയായ വിനീത് ഒരിക്കലും തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിനവും വ്യക്തമാക്കി.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com