നര നോക്കേണ്ട, ഞാനാണ് ന്യൂ ജനറേഷൻ; ചെറുപ്പക്കാർക്കുള്ളത് പഴഞ്ചൻ ആശയങ്ങളെന്ന് അടൂർ ​ഗോപാലകൃഷ്ണൻ

മലയാള സിനിമയിൽ ന്യൂജനറേഷൻ എന്നൊന്നില്ലെന്നാണ് അടൂർ ​ഗോപാലകൃഷ്ണൻ പറയുന്നത്
അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂര്‍ ഗോപാലകൃഷ്ണന്‍

ലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് അടൂർ ​ഗോപാലകൃഷ്ണൻ‍. അദ്ദേഹം സംവിധാനം ചെയ്ത എലിപ്പത്തായം, വിധേയൻ തുടങ്ങിയ ചിത്രങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്. ഇപ്പോൾ ന്യൂ ജനറേഷൻ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ന്യൂജനറേഷൻ എന്നൊന്നില്ലെന്നാണ് അടൂർ ​ഗോപാലകൃഷ്ണൻ പറയുന്നത്. 

ചെറുപ്പക്കാരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണെന്നാണ് അടൂർ പറയുന്നത്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ താൻ അതിൽപ്പെടുന്നയാളാണ്. തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷനല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,-അടൂർ പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com