ഉഷാറായി ശ്രീനിവാസൻ, വീണ്ടും കാമറയ്ക്കു മുന്നിൽ; 'കുറുക്കൻ' ഷൂട്ടിങ് തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 12:08 PM  |  

Last Updated: 07th November 2022 12:13 PM  |   A+A-   |  

sreenivasan_back_to_cinema

ചിത്രം: ഫേയ്സ്ബുക്ക്

 

രോ​ഗബാധിതനായതിനെ തുടർന്ന് കുറച്ച് നാളായി സിനിമയിൽ നിന്ന് വിട്ടുനിന്ന ശ്രീനിവാസൻ തിരിച്ചെത്തി. കുറുക്കൻ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരുന്നത്. ശ്രീനിവാസനൊപ്പം മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് ഹൈസ്‍കൂളിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രം ആരംഭിച്ചത്. ശ്രീനിവാസനും ചടങ്ങിൽ പങ്കെടുത്തു. 

ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  ശ്രീനിവാസനും വിനീതും ഒന്നിച്ചുള്ള രം​ഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. 

ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ,  ശ്രുതി ജയൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മിക്കുന്നത്.  മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ  പ്രൊഡക്ഷൻ എക്സിക്യട്ടീവ് . പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

35 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു, 68ാം പിറന്നാൾ ദിനത്തിൽ വമ്പൻ പ്രഖ്യാപനം; ആവേശത്തിൽ ആരാധകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ