"അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്"; സിന്ദു കൃഷ്ണയുടെ പിറന്നാളിന് അഹാനയുടെ കിടിലന്‍ സമ്മാനം, ചിത്രങ്ങള്‍

സിന്ദു കൃഷ്ണയ്ക്കായി കശ്മീരിലാണ് അഹാന പിറന്നാളാഘോഷം ഒരുക്കിയത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

മ്മയ്ക്ക് കിടിലന്‍ പിറന്നാള്‍ സമ്മാനം ഒരുക്കി നടി അഹാന കൃഷ്ണ. അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാക്ഷാത്കരിച്ചാണ് ജന്മദിനം കൊണ്ടാടിയത്. സിന്ദു കൃഷ്ണയ്ക്കായി കശ്മീരിലാണ് അഹാന പിറന്നാളാഘോഷം ഒരുക്കിയത്. 

"അമ്മ ജീവിതത്തില്‍ ആദ്യമായി മഞ്ഞ് കാണാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും ദ്രാന്ത്പിടിച്ചതുപോലെ പ്ലാന്‍ ചെയ്ത്, അമ്മയുടെ ജിവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ഈ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ തന്നെ കണ്‍മുന്നിലെത്തിച്ചത് വളരെ സംതൃപ്തി തരുന്ന അനുഭവമായിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ മമ്മാ. അമ്മയാണ് എന്റെ പ്രപഞ്ചം അതുകൊണ്ട് അമ്മ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്ന കാഴ്ചയാണ് എനിക്കെല്ലാം. അമ്മയ്ക്ക് ഞങ്ങള്‍ക്കൊപ്പവും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പവുമുള്ള ഒരു നല്ല ദിവസവും ആഴ്ചയുമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു", എന്ന് കുറിച്ചാണ് കശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ അഹാന പങ്കുവച്ചത്. 

സഹോദരങ്ങളായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും യാത്രയിലൊപ്പമുണ്ട്. സിന്ദുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഹസീനയെയും സുലുവിനെയും അഹാന യാത്രയ്ക്ക് ഒപ്പം ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com