"കീമോ കഴിഞ്ഞ് ഷോര്‍ട്ട് ഹെയറിലാണ് ഞാന്‍ ജോലിക്കെത്തിയത്, പക്ഷെ അവര്‍ എനിക്കുപകരം നീണ്ട മുടിയുള്ള പെണ്‍ക്കുട്ടിയെ ജോലിക്കെടുത്തു"; ഹൃദയം തകര്‍ത്ത അനുഭവം തുറന്നെഴുതി നടി  

രോഗം കണ്ടെത്തിയതിനെക്കുറിച്ചും പിന്നീട് ജിവിതത്തിലുണ്ടായ നല്ലതും മോശവുമായ നിമിഷങ്ങളെക്കുറിച്ചുമാണ് ലിസയുടെ കുറിപ്പ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നെഴുതി നടി ലിസ റേ. 'നിങ്ങള്‍ എങ്ങനെയാണ് ഇപ്പോഴും എഴുന്നേറ്റ് നില്‍ക്കുന്നത്? ഏതു നിമഷവും നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്ന നിലയിലാണ് നിങ്ങളുടെ റെഡ് ബ്ലെഡ് സെല്‍ കൗണ്ട്', ലിസയുടെ രക്തപരിശോധനാ ഫലം കണ്ട ഡോക്ടറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മാസങ്ങളായി തനിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നെന്നും ഇതിനുപിന്നാലെ നടത്തിയ ചില പരിശോധനകള്‍ക്ക് ശേഷം അസ്ഥിമജ്ജയിലെ പ്ലാസ്മയില്‍ കാന്‍സറാണെന്ന് കണ്ടെത്തുകയായിരുന്നെന്നും ലിസ പറഞ്ഞു.  രോഗം കണ്ടെത്തിയതിനെക്കുറിച്ചും പിന്നീട് ജിവിതത്തിലുണ്ടായ നല്ലതും മോശവുമായ നിമിഷങ്ങളെക്കുറിച്ചുമാണ് ലിസയുടെ കുറിപ്പ്.

'ആ നിമിഷം, വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി, ഞാനൊന്ന് നിന്ന് ഒരു ശ്വാസമെടുത്തു. ഞാന്‍ എപ്പോഴും യാത്രയിലായിരുന്നു, എന്റെ ഒരു ഭാഗം റെഡ് കാര്‍പ്പറ്റില്‍ ജീവിച്ചപ്പോള്‍ മറ്റൊരു ഭാഗം ആത്മീയ സമാധാനം കൊതിച്ചു. എനിക്ക് ഒരു പുസ്തകം എഴുതണമെന്നുണ്ടായിരുന്നു. അത് എന്നെ എന്നോടുതന്നെ ബന്ധിപ്പിക്കാന്‍ സഹായിച്ചു. പക്ഷെ ജോലിക്കൊപ്പം എനിക്കൊരിക്കലും അത് ചെയ്യാനായില്ല', ദേശിയ കാന്‍സര്‍ അവബോധ ദിനമായ ഇന്നലെ ഹുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജില്‍ ലിസ കുറിച്ചു. 

കാന്‍സറാണ് എല്ലാം മാറ്റിമറിച്ചതെന്നാണ് ലിസയുടെ വാക്കുകള്‍. മൂലകോശ ശസ്ത്രക്രിയയുടെ സമയം മരണത്തെ അടുത്ത കണ്ടതും പിന്നീട് പുനര്‍ജനിച്ചതും ലിസ തുറന്നെഴുതി. 'എന്റെ ജീവിതത്തിന് വില നല്‍കാന്‍ അതെന്നെ സഹായിച്ചു. കാന്‍സറുമായി ജീവിക്കുന്നതിനെക്കുറിച്ച് അന്നൊരു ബ്ലോഗ് എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു. രോഗത്തെക്കുറിച്ചുള്ള  തുറന്നുപറച്ചില്‍ വളരെ വൈകാരികമായിരുന്നു, പക്ഷെ ആളുകള്‍ എന്റെ സത്യസന്ധതയെ അഭിനന്ദിച്ചു. എങ്ങനെയൊക്കെയോ സ്വീകാര്യതയില്‍ നമ്മളെല്ലാവരും ധൈര്യം കണ്ടെത്തി', ലിസ കുറിച്ചു. 

ട്രാവല്‍ ചാനലിലെ അവതാരകയായിരുന്ന തന്റെ ജോലി ചിക്തിസയ്ക്ക് ശേഷം നഷ്ടപ്പെട്ടെന്നും അതിന്റെ കാരണം കീമോ ചെയ്തതിനെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടത് കൊണ്ടാണെന്നും ലിസ വെളിപ്പെടുത്തി. ' ചിക്തസ കഴിഞ്ഞ ഒരിക്കല്‍ ഒരു പൊതുപരിപാടിയില്‍ ഞാന്‍ വിഗ്ഗ് ധരിച്ചെത്തി, എനിക്കത് വളരെ വിഡ്ഢിത്തമായാണ് തോന്നിയത്. ഞന്‍ എന്നോടുതന്നെ അത് ഊരിമാറ്റാന്‍ പറഞ്ഞു, എന്നിട്ട് മൊട്ടത്തലയുമായി നടന്നുനീങ്ങി. അത് ഒരുപാടിടത്ത് തലക്കെട്ടുകളില്‍ ഇടം പിടിച്ചു, പക്ഷെ അതിനേക്കാള്‍ ഉപരിയായി ഞാന്‍ ചെയ്ത ഏറ്റവും സ്വതന്ത്രമായ കാര്യമായിരുന്നു അത്. പക്ഷെ മാധ്യമങ്ങള്‍ എപ്പോഴും എന്നോട് ദയ കാണിച്ചില്ല. കീമോ കഴിഞ്ഞ്, ഒരു ട്രാവല്‍ ഷോയുടെ ഭാഗമായി ഷോട്ട് ഹെയറില്‍ എത്തി. ഞാന്‍ അതിനെ കീമോ-കട്ട് എന്ന് വിളിച്ചി, പക്ഷെ അവര്‍ എന്നെ ആ ജോലിയില്‍ നിന്ന് മാറ്രി. എനിക്ക് പകരം നീണ്ട മുടിയുള്ള ഒരു പെണ്‍കുട്ടി വന്നു. അത് എന്റെ ഹൃദയതകര്‍ക്കുന്നതായിരുന്നു', ലിസ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com