ബോംബെക്കാരി സണ്ണി ലിയോണി സംസ്കാരം കാത്തു, നമ്മുടെ പെൺകുട്ടിയെ നോക്കൂ; വിവാദ പരാമർശവുമായി സതീവ്, രൂക്ഷ വിമർശനം

ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

ണ്ണി ലിയോണി പ്രധാന വേ‌ഷത്തിൽ എത്തുന്ന തമിഴ് ചിത്രം ഓ മൈ ​ഗോസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ സിനിമാലോകത്തെ വലിയ ചർച്ചയാവുന്നത് ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ നടൻ സതീഷ് നടത്തിയ വിവാദപരാമർശമാണ്. സണ്ണി ലിയോണിയുടേയും ചിത്രത്തിലെ മറ്റൊരു നായികയായ ദർശനാ ​ഗുപ്തയുടേയും വസ്ത്ര ധാരണത്തെക്കുറിച്ചാണ് സതീഷ് മോശം പരാമർശം നടത്തിയത്. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേർ വിമർശനവുമായി എത്തിയതിനു പിന്നാലെ വിശദീകരണവുമായി സതീഷ് എത്തി. എന്നാൽ അതും വിവാദമായിരിക്കുകയാണ്. 

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. പരിപാടിയിൽ സാരിയുടുത്താണ് സണ്ണി ലിയോണി എത്തിയത്. ക്രോപ് ടോപ്പും ലെഹങ്കയുമായിരുന്നു ദർശനയുടെ വേഷം. വേദിയിൽ സംസാരിക്കുന്നതിനിടെ സതീഷ് സഹാതാരങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുകയും ദർശനയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയുമായിരുന്നു. നമുക്കുവേണ്ടിയാണ് സണ്ണി ലിയോണി ബോംബെയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വന്നത്. എത്ര മനോഹരമായിട്ടാണ് അവർ പരിപാടിയിൽ വസ്ത്രം ധരിച്ചിരിക്കുന്നത് എന്ന് നോക്കൂ. അതേ സമയം കൊയമ്പത്തൂരിൽ നിന്നുള്ള നമ്മുടെ സ്വന്തം പെൺകുട്ടിയുണ്ട്, ദർശന ​ഗുപ്ത. നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ച് എത്ര ഭം​ഗിയായാണ് സണ്ണി എത്തിയത് എന്ന് ഞാൻ സൂചിപ്പിച്ചു എന്നു മാത്രം. - സതീഷ് പറഞ്ഞു. 

സതീഷിന്റെ വാക്കുകൾ വലിയ വിമർശനത്തിനാണ് വഴിവെച്ചത്. തമാശയെന്ന തരത്തിൽ സഹതാരത്തെ അപമാനിക്കുകയാണ് സതീഷ് ചെയ്തത് എന്നാണ് വിമർശനം. നായികമാരോട് സംസ്കാരം പാലിക്കാൻ പറഞ്ഞ നടൻ ടിഷർട്ടും ട്രൗസറും ധരിച്ച് എത്തിയത് എന്താണെന്നും ചിലർ ചോദിച്ചു. ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നതെന്നും  ​ഗായിക ചിന്മയി ചോദിച്ചു. സംവിധായകൻ നവീൻ ഉൾപ്പടെ നിരവധി പേരും രം​ഗത്തെത്തി. 

വിമർശനം രൂക്ഷമായതോടെ വിശദീകരണവുമായി സതീഷ് രം​ഗത്തെത്തി.  താൻ അങ്ങനെയൊരു പരാമർശം നടത്തിയത് ദർശയോട് ചോദിച്ചിട്ടാണെന്നാണ് സതീഷ് വിശദീകരിച്ചത്. സണ്ണി ലിയോൺ എന്താണ് ധരിക്കുന്നത് എന്നതിനേക്കുറിച്ച് ദർശയ്ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. അവർ സാരിയുടുത്തുവന്നത് കണ്ടപ്പോൾ ദർശ അദ്ഭുതപ്പെട്ടു. സുഹൃത്തിനെ കളിയാക്കിയ കാര്യമാണ് ഇത്ര സീരിയസ് ആക്കിയത് എന്നായിരുന്നു സതീഷിന്റെ കമന്റ്. 

എന്നാൽ ഇതിനു പിന്നാലെ സതീഷിനെ വിമർശിച്ചുകൊണ്ട് നടി ദർശന തന്നെ എത്തി. തന്നെപ്പറ്റി സ്റ്റേജിൽ കയറി മോശമായി പറയണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമോ എന്നാണ് അവർ ട്വിറ്ററിലൂടെ ചോദിച്ചത്. ഇത് സ്‌റ്റേജില്‍ പറയാന്‍ ഞാനാണ് ആവശ്യപ്പെട്ടത് എന്നു പറഞ്ഞ് എന്റെ നേരെ തിരിച്ചത് നല്ലകാര്യമാണോ സതീഷ് ഇത് വളരെ അസാധാരണമാണ്. തന്നെപ്പറ്റി മോശമായി സ്‌റ്റേജില്‍ പറഞ്ഞോളൂ എന്ന് ആരെങ്കിലും പറയുമോ. എനിക്ക് അന്ന് വളരെ അധികം വിഷമമുണ്ടായി. പക്ഷേ അതിനെ വലുതായി കാണിച്ചില്ല, പക്ഷേ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് നല്ല കാര്യമല്ല.- ദര്‍ശന പറഞ്ഞു. ഇതോടെ സതീഷിനെതിരെ വിമർശനം കടുക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com