'എനിക്ക് മൊത്തത്തിലൊരു സ്‌പെല്ലിങ് മിസ്റ്റേക്ക് തോന്നണ്'; വിവാഹപ്പരസ്യത്തിനു പിന്നാലെ ദേവിയേട്ടിയുടെ ഫോണ്‍കോള്‍

മൂത്ത മകള്‍ ഇരിക്കുമ്പോള്‍ രണ്ടാമത്ത മകളെ കെട്ടിക്കാനുള്ള രവീന്ദ്രന്റെ തീരുമാനത്തിനു പിന്നിൽ എന്തോ സ്‌പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നാണ് ദേവിയേട്ടിയുടെ വിലയിരുത്തല്‍
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ന്നലെയാണ് ഒരു വിവാഹപ്പരസ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഉടന്‍ വിവാഹിതരാകുന്നു എന്ന് പറഞ്ഞുകൊണ്ട് ബിബിഷ് ബാലന്റേയും ചന്ദ്രിക രവീന്ദ്രന്റേയും വിവാഹത്തെക്കുറിച്ചായിരുന്നു പരസ്യം. ഇപ്പോള്‍ പത്ര പരസ്യത്തിനു പിന്നാലെ ഒരു ഫോണ്‍ കോള്‍ ചോര്‍ന്നിരിക്കുകയാണ്. ഞെട്ടിക്കുന്ന വിവാഹ വാര്‍ത്ത കേട്ട് ഷീബേച്ചിയെ വിളിച്ച ദേവിയേട്ടിയുടെ ഓഡിയോ ആണ് ലിക്കായത്. 

മൂത്ത മകള്‍ ഇരിക്കുമ്പോള്‍ രണ്ടാമത്ത മകളെ കെട്ടിക്കാനുള്ള രവീന്ദ്രന്റെ തീരുമാനത്തിനു പിന്നിൽ എന്തോ സ്‌പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നാണ് ദേവിയേട്ടിയുടെ വിലയിരുത്തല്‍. വരന്‍ ബിബീഷിനെക്കുറിച്ചും ചേച്ചിക്ക് അത്ര നല്ല അഭിപ്രായമല്ല. നാട്ടുകാരുടെ കല്യാണത്തിനെക്കുറിച്ച് ചിന്തിച്ചു നടക്കാതെ സ്വന്തം മകനെ കെട്ടിക്കാന്‍ പറഞ്ഞപ്പോള്‍ അവന്റെ കൂടെ പെണ്ണുകാണാന്‍ പോയി ലഡ്ഡു തിന്ന് തന്റെ ഷുഗര്‍ കൂടിയെന്നും പരാതി പറയുന്നുണ്ട്. 

നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടേതാണ രസകരമായ വിവാഹ പരസ്യവും ഓഡിയോ ക്ലിപ്പും. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

''ചില പ്രത്യേക സാഹചര്യത്തില്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. തീരുമാനങ്ങള്‍ പെട്ടന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. തിയ്യതി നവംബര്‍ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂര്‍ത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രന്‍ തൈക്കാട്ടില്‍ നമ്പ്യാര്‍'' എന്നാണ് വിവാഹ പോസ്റ്ററില്‍ പറഞ്ഞിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com