'ഇക്കാ ഇന്ന് എന്റെ പിറന്നാളാണ്, ഫാൻബോയ് നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ്'; ആരാധകന് ആശംസ അറിയിച്ച് ദുൽഖർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 04:54 PM  |  

Last Updated: 13th November 2022 04:54 PM  |   A+A-   |  

dulquer_salmaan

ചിത്രം: ഫേയ്സ്ബുക്ക്

 

ലയാളികളുടെ ഇഷ്ടതാരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഒരു മറുപടിക്കായി സോഷ്യൽ മീഡിയയിൽ കാത്തിരിക്കുന്നവർ നിരവധിയാണ്. ഇപ്പോൾ തന്റെ ഒരു ആരാധകന്റെ പിറന്നാൾ ദിനം സ്പെഷ്യലാക്കിയിരിക്കുകയാണ് താരം. തന്റെ പിറന്നാളാണ് എന്ന് അറിയിച്ച ആരാധകന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം. 

തന്റെ ജന്മദിനമാണെന്ന് പറഞ്ഞുകൊണ്ട് ശരത്ത് എന്ന ആരാധകനാണ് ദുൽഖറിനെ ടാ​ഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. "ഇക്കാ,
ഇന്ന് എന്റെ ജന്മദിനം ആണ്. ഒരുപാട് നാളായി നിങ്ങളുടെ ആശംസയ്ക്കായി കാത്തിരിക്കുന്നു. ഒരുപാട് തിരക്കുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഈ ഒരു ആഗ്രഹം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരിക്കയാണ്. ഫാൻ ബോയ് നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അതുകൊണ്ട് ദയവായി എന്റെ ഈ ദിവസം സ്പെഷ്യൽ ആക്കൂ"- എന്നായിരുന്നു ട്വീറ്റ്. 

ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ താരം മറുപടിയുമായി എത്തുകയായിരുന്നു. പിറന്നാൾ ആശംസകൾ ശരത്ത്, മികച്ച വർഷമായിരിക്കട്ടെ എന്നാണ് ദുൽഖർ കുറിച്ചത്. അതിനു പിന്നാലെ നിരവധിപേർ ശരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. കൂടാതെ നിരവധി പേർ ദുൽഖറിന്റെ പ്രവർത്തിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

അച്ഛനുമായി ചർച്ചകൾ തുടങ്ങി, ആർആർആറിന് രണ്ടാം ഭാ​ഗം വരുമെന്ന് രാജമൗലി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ