കാര്‍ത്തിയുടെ ഫേയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു, ലൈവായി വിഡിയോ ഗെയിം; തിരിച്ചുപിടിക്കാന്‍ ശ്രമം

ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മിഴ് സൂപ്പര്‍താരം കാര്‍ത്തിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഫേയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവച്ചത്. അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും താരം വ്യക്തമാക്കി. 

ഹലോ ഗയ്‌സ്, എന്റെ ഫേയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. എഫ്ബി ടീമുമായി ചേര്‍ന്ന് അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.- എന്നാണ് കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. 

മണിക്കൂറുകള്‍ക്കു മുന്‍പാണ് താരത്തിന്റെ ഫേയ്‌സ്ബുക്കില്‍ അപ്രതീക്ഷിതമായ ലൈവ് വിഡിയോ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തി എന്ന അടിക്കുറിപ്പില്‍ വിഡിയോ ഗെയ്മാണ് പ്രത്യക്ഷപ്പെട്ടത്. മൂന്നര മണിക്കൂറോളമാണ് ഈ വിഡിയോ ലൈവ് പോയത്. ലൈവിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. 

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലെ വന്തിയതേവന്‍ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് കഥാപാത്രത്തിന് ലഭിച്ചത്. കൂടാതെ തമിഴ് സ്‌പൈ ഡ്രാമയായ സര്‍ദാറും താരത്തിന്റേതായി റിലീസ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com