"ലാ​ഗ് ഉണ്ടെന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരി വരും"; ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് ‌നിരൂപകർ അറിയണം: അഞ്ജലി മേനോൻ 

നല്ല നിരൂപണങ്ങൾ തനിക്കിഷ്ടമാണെന്നും അത് വളരെ പ്രധാനമാണെന്നും അഞ്ജലി പറഞ്ഞു
അഞ്ജലി മേനോൻ
അഞ്ജലി മേനോൻ

സിനിമകളെ നിരൂപണം ചെയ്യുന്നവർക്ക് സിനിമയുടെ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്ന് സംവിധായിക അഞ്ജലി മേനോൻ. നിരൂപകർ സിനിമയെന്ന മാധ്യമത്തെ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞത്. നല്ല നിരൂപണങ്ങൾ തനിക്ക് ഇഷ്ടമാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു. 

"നിരൂപകർക്ക് പലപ്പോഴും സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് ലാ​ഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ് എനിക്ക് ഏറ്റവും ചിരി വരാറുള്ളത്. എന്താണ് അത്? എഡിറ്റിം​ഗ് എന്ന പ്രക്രിയ എന്താണ്? ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുൻപേ അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം" , തൻറെ പുതിയ ചിത്രമായ വണ്ടർ വിമെനിൻറെ റിലീസിനു മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് അഞ്ജലിയുടെ അഭിപ്രായപ്രകടനം. 

നല്ല നിരൂപണങ്ങൾ തനിക്കിഷ്ടമാണെന്നും അത് വളരെ പ്രധാനമാണെന്നും അഞ്ജലി പറഞ്ഞു. സിനിമാ നിരൂപണം എന്നത് ഞങ്ങൾക്കൊക്കെ പഠിക്കാനുള്ള ഒരു വിഷയമായിരുന്നു. പക്ഷേ സിനിമയെന്ന മാധ്യമത്തെ മനസിലാക്കുക പ്രധാനമാണ്. നിരൂപണം നടത്തുന്ന ആളുകൾ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കിൽ അത് എല്ലാവർക്കും ​ഗുണം ചെയ്യുമെന്നാണ് അഞ്ജലിയുടെ അഭിപ്രായം. പ്രക്ഷകരിൽ നിന്ന് നിരൂപകർ വളർന്നു വരുമ്പോൾ നിരൂപകരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ മാധ്യമത്തെ ഒന്ന് മനസിലാക്കിയിട്ട് ചെയ്താൽ അത് എല്ലാവർക്കും നല്ലതല്ലേ എന്നാണ് അഞ്ജലിയുടെ ചോദ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com