40 കോടി കടന്ന് 'ജയ ജയ ജയ ജയ ഹേ', ബ്ലോക്ബസ്റ്റർ

നാലാമത്തെ ആഴ്ചയിലും നിറഞ്ഞ തിയറ്ററിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ലിയ താരങ്ങൾ ഇല്ലാതെ എത്തിയ ജയ ജയ ജയ ജയ ഹേ വൻ വിജയമാണ് നേടിയത്. നാലാമത്തെ ആഴ്ചയിലും നിറഞ്ഞ തിയറ്ററിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം 40 കോടിയാണ്  ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. 

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ഒക്ടോബർ 28നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഒരു മാസമാകുമ്പോഴും റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും ചിത്രം തുടരുകയാണ്. കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം കേരളത്തിലെ കുടുംബങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com