സുരേഷ് ​ഗോപിക്ക് തഹാൻ ടൊവിനോയുടെ ചക്കരയുമ്മ; വൈറലായി ചിത്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 03:16 PM  |  

Last Updated: 22nd November 2022 03:17 PM  |   A+A-   |  

suresh_gopi_tovino_(2)

സുരേഷ് ​ഗോപിക്ക് സ്നേഹചുംബനം നൽകി തഹാൻ ടൊവിനോ/ ചിത്രം: ഇൻസ്റ്റ​ഗ്രാം

 

സുരേഷ്‌ഗോപിയുടെ 255-ാമത് ചിത്രമായ ജെ എസ് കെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകുന്ന നടൻ ടൊവിനോ തോമസിന്റെ മകൻ തഹാന്റെ ചിത്രമാണ് ഇത്. ജെ എസ് കെയുടെ ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ. 

ടൊവിനോയുടെ നാടായ ഇരിങ്ങാലക്കുടയിൽ  സെന്റ് ജോസഫ്സ് കോളജിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൊവിനോയുടെ കയ്യിലിരുന്ന് തന്റെ കവിളിൽ ഉമ്മ നൽകുന്ന തഹാന്റെ ചിത്രം സുരേഷ് ​ഗോപി തന്നെയാണ് പങ്കുവച്ചതും. 

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ എസ് കെ. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരനാണ് നായിക. സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suressh Gopi (@sureshgopi)

ഈ വാർത്ത കൂടി വായിക്കൂ

നടൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു നിരഞ്ജന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ