'എനിക്ക് ഹൃ​ദയാഘാതമുണ്ടായി, വിഷാദത്തിലേക്ക് വീണു, ബലാത്സം​ഗ ഭീഷണിയിൽ മകൾക്ക് ആൻസൈറ്റി അറ്റാക്കുണ്ടായി'; അനുരാ​ഗ് കശ്യപ്

തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് അനുരാ​ഗ്
അനുരാ​ഗിന്റെ മകൾ ആലിയ, അനുരാ​ഗ് കശ്യപ്/ ഇൻസ്റ്റ​ഗ്രാം
അനുരാ​ഗിന്റെ മകൾ ആലിയ, അനുരാ​ഗ് കശ്യപ്/ ഇൻസ്റ്റ​ഗ്രാം

മികച്ച സംവിധായകൻ എന്ന നിലയിൽ മാത്രമല്ല തന്റെ നിലപാടുകൾ ശക്തമായി തുറന്നു പറയുന്നതിന്റെ പേരിലും ശ്രദ്ധേയനാണ് അനുരാ​ഗ് കശ്യപ്. ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് അനുരാ​ഗ്. മൂന്നു വർഷത്തോളം വിഷാ​ദരോ​ഗത്തിന് അടിമപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് പുനഃരധിവാസ കേന്ദ്രത്തിൽ പ്രവേശിക്കേണ്ടതായി വന്നു. കഴിഞ്ഞ വർഷം ഹൃദയാഘാതമുണ്ടായെന്നും അനുരാ​ഗ് വെളിപ്പെടുത്തി. സൈബർ ആക്രമണത്തെ തുടർന്ന് മകൾക്ക് ആൻസൈ‌റ്റി അറ്റാക്കുണ്ടായെന്നും അ‌ദ്ദേഹം തുറന്നു പറഞ്ഞു. 

ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തില്‍ വിഷാദത്തിലേക്ക് വീഴുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിയെ തുടര്‍ന്നാണ് ട്വിറ്റര്‍ ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകള്‍ക്കു നേരെ ബലാത്സംഗ ഭീഷണിയും ട്രോളുകളും ഉണ്ടായതോടെ അവള്‍ക്ക് ആന്‍സൈറ്റി  അറ്റാക്കുണ്ടാവാന്‍ തുടങ്ങി. അതോടെയാണ് 2019 ഓഗസ്റ്റില്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് ഞാന്‍ പോര്‍ച്ചുഗലിലേക്ക് പോയത്. ലണ്ടനിലാണ് പ്യാര്‍ വിത്ത് ഡിജെ മൊഹബ്ബക്ക് ഷൂട്ട് ചെയ്തത്. ആ സമയത്താണ് ജാമിയ മിലിയ സംഭവമുണ്ടാകുന്നത്. ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി, എല്ലാവരും മിണ്ടാതെ ഇരിക്കുന്നത് എനിക്ക് അംഗീകരിക്കാനായില്ല. അതോടെ ഞാന്‍ വീണ്ടും ട്വിറ്ററിലേക്ക് വന്നു.- അനുരാഗ് കശ്യപ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമാണ് അനുരാഗിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയായിരുന്നു. മറ്റുള്ളവരെ പോലെ കാത്തിരിക്കാനുള്ള ആഡംബരം തനിക്കില്ലാത്തതുകൊണ്ടാണ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭീഷണികള്‍ക്കു ശേഷമാണ് മകള്‍ക്ക് ആന്‍സൈറ്റി വരാന്‍ തുടങ്ങിയത് എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. ഇതില്‍ തനിക്ക് ആശങ്കയുണ്ടെന്നും താരം വ്യക്തമാക്കി. മകള്‍ക്ക് ആന്‍സൈറ്റി ഉണ്ടായതിനെ തുടര്‍ന്ന് ഇവിടെനിന്ന് എല്ലാം ഉപേക്ഷിച്ച് താന്‍ യുഎസിലേക്ക് പോയി. മകള്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നും അനുരാഗ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com