പനാജി: വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്ന്, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡ്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണെന്ന് ഇസ്രായേലി സംവിധായകന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയതില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് കശ്മീര്‍ ഫയല്‍. കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കുന്ന ചിത്രത്തിന് പല സംസ്ഥാന സര്‍ക്കാരുകളും നികുതി ഇളവു നല്‍കിയിരുന്നു. അതേസമയം തന്നെ ച്ിത്രം പ്രൊപ്പഗന്‍ഡ ആണെന്നും ഏകപക്ഷീമായി കാര്യങ്ങളെ കാണുന്ന രീതിയാണ് ഇതിലുള്ളതെന്നും വിമര്‍ശനം ഉയരുകയും ചെയ്തു.
എത്രയൊക്കെ വലുതായി കാണിച്ചാലും സത്യത്തേക്കാള്‍ ചെറുതായിരിക്കും നുണയെന്നാണ്, അനുപം ഖേര്‍ ജൂറി തലവന്റെ വിമര്‍ശനങ്ങളോടു പ്രതികരിച്ചത്. നദവിന്റെ വിമര്‍ശനം ലജ്ജാകരമാണെന്ന് അനുപം ഖേര്‍ പറഞ്ഞു. ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയും സംവിധായകനെതിരെ രംഗത്തുവന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
