മൃതദേഹങ്ങളിൽ എല്ലാ അവയവങ്ങളും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം; ചന്തുനാഥ്

'തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ല'
ചന്തുനാഥ്/ ഫേയ്സ്ബുക്ക്, പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
ചന്തുനാഥ്/ ഫേയ്സ്ബുക്ക്, പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
Updated on
1 min read

ത്തനംതിട്ട ഇലന്തൂരിലെ നരബലി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അവിശ്വസനീയമായ വിവരങ്ങളാണ് അതിനു പിന്നാലെ പുറത്തുവരുന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ചന്തുനാഥ്. മൃതദേ​ഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളുമുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഉണ്ടോ എന്ന് അന്വേഷിക്കണം എന്നുമാണ് കുറിക്കുന്നത്. വാർത്ത കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പു മാറുന്നില്ലെന്നും ചന്തുനാഥ് പറഞ്ഞു. 

ചന്തുനാഥിന്റെ കുറിപ്പ്

അവിശ്വസനീയമാണ് !!

തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022–ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്‌. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാർട്ടത്തിൽ വ്യക്തമാകും എന്നുറപ്പുണ്ട്.. എന്നിരുന്നാലും‍
മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർ അന്വേഷണങ്ങളിൽ തെളിയണം. അതല്ല 'primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ …ഹാ കഷ്ടം എന്നെ പറയാനുള്ളൂ.. മരവിപ്പ്..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com