ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

'എന്നെ തെറിവിളിച്ച ആളുടെ കരച്ചിലാണ് പിന്നെ കേട്ടത്, എനിക്കു വേണ്ടി അക്ഷര ആരെയും തല്ലും'; ശ്രുതി ഹാസൻ

 'ഒരിക്കൽ എന്നോട് വളരെ മോശമായ ഭാഷയിൽ ഒരാൾ സംസാരിച്ചു. സെക്കൻഡുകൾക്കുള്ളിൽ അയാളു'ടെ ഉച്ചത്തിലുള്ള നിലവിളിയാണ് കേട്ടത്'

ച്ഛൻ കമൽ ഹാസനെ പിന്തുണടർന്ന് സിനിമയിലെത്തിയ ശ്രുതി ഹാസനും അക്ഷര ഹാസനും ഇന്ന് സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനമുണ്ട്. അച്ഛനെപ്പോലെ തന്നെ ശക്തമായ നിലപാടുകളിലൂടെയും ഇരുവരും അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ അക്ഷരയെക്കുറിച്ച് ശ്രുതി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. തന്നോടും മോശമായി പെരുമാറിയ ആളെ അക്ഷര കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് ശ്രുതി പറഞ്ഞത്. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

മോശമായി പെരുമാറുന്നവർക്ക് താൻ വാക്കുകൾ കൊണ്ട് മറുപടി നൽകുമ്പോൾ അക്ഷര ശാരീരികമായി നേരിടുമെന്നാണ് ശ്രുതി പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള യാത്രയ്ക്കിടയിലെയുണ്ടായ സംഭവവും താരം വിവരിച്ചു. ഒരിക്കൽ എന്നോട് വളരെ മോശമായ ഭാഷയിൽ ഒരാൾ സംസാരിച്ചു. സെക്കൻഡുകൾക്കുള്ളിൽ അയാളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് കേട്ടത്. നോക്കുമ്പോൾ അക്ഷര അയാളെ പിന്നിൽ നിന്ന് ഇടിച്ചുകൊണ്ട് എന്റെ സഹോദരിയെ അങ്ങനെ വിളിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിക്കുന്ന കാഴ്ചയാണ് കണ്ടത്. താൻ ഇടപെട്ട് അക്ഷരയെ പിടിച്ചു മാറ്റുകയായിരുന്നു- ശ്രുതി പറഞ്ഞു. 

ആണധികാരം നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ സിനിമ മേഖലയിൽ  പിടിച്ചുനിൽക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും താരം പറയുന്നുണ്ട്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സിനിമ മേഖലയിൽ നിന്നുള്ള ഒരാൾ തന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. 30 പിന്നിട്ടതിനാൽ താൻ വിവാഹിതയാവണമെന്നാണ് പറഞ്ഞത്. അരോചകമായി തോന്നിയതിനാൽ താൻ അതിന് ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞെന്നും ശ്രുതി വ്യക്തമാക്കി. വിവാഹം സംബന്ധിച്ച് തനിക്കോ സിനിമാ മേഖലയിലുള്ള മറ്റു സ്ത്രീകൾക്കോ കിട്ടാത്ത എന്തെങ്കിലും പ്രത്യേക നിർദേശം നിങ്ങൾക്ക് കിട്ടിയിട്ടുണ്ടോ എന്നായിരുന്നു ശ്രുതിയുടെ മറുചോദ്യം. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾ വിവാഹത്തിന് പറ്റാത്തവരാകുമോ എന്നും ശ്രുതി ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com