കറുപ്പിനഴക്; സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ, ഫോട്ടോ  

മുൻവശത്തും കൈകളിലും റഫിൾസ് നൽകിയിട്ടുള്ള കറുപ്പ് സ്‌കിൻഫിറ്റ് വസ്ത്രമാണ് മീരയുടെ വേഷം
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

റുപ്പ് സ്‌കിൻഫിറ്റ് ഔട്ട്ഫിറ്റിൽ തിളങ്ങി നടി മീര ജാസ്മിൻ. ഷൂട്ടിനിടയിൽ പകർത്തിയ ചിത്രം നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. 'ഒരു മണൽ തരിയിൽ ഒരു ലോകവും ഒരു കാട്ടുപൂവിൽ ഒരു സ്വർഗ്ഗവും കാണാൻ' എന്ന വില്യം ബ്ലേക്കിന്റെ വാക്കുകളാണ് മീര ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 

മുൻവശത്തും കൈകളിലും റഫിൾസ് നൽകിയിട്ടുള്ള കറുപ്പ് സ്‌കിൻഫിറ്റ് വസ്ത്രമാണ് മീരയുടെ വേഷം. ഫാഷൻ സ്റ്റൈലിസ്റ്റുമാരായ പ്രണവ് സൂദും സന്യ ഷേത്തും ചേർന്നാണ് മീരയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ചിത്രത്തിന് നടിമാരായ നസ്രിയ, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, മഞ്ജിമ തിടങ്ങിയ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്.

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. 2016 ൽ പുറത്തിറങ്ങിയ ‘ പത്ത് കൽപനകൾ’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകൾ’.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com