1.75 കോടി തട്ടിയെടുത്തെന്ന കേസ്, മേജർ രവിക്ക് മുൻകൂർ ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2022 10:34 AM  |  

Last Updated: 20th October 2022 11:01 AM  |   A+A-   |  

major_ravi

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി; സാമ്പത്തിക തട്ടിപ്പു കേസിൽ സംവിധായകനും നടനിമായ മേജർ രവിക്ക് മുൻകൂർ ജാമ്യം. സ്വകാര്യ സെക്യൂരിറ്റി കമ്പിയിൽ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് അമ്പലപ്പുഴ സ്വദേശി ഷൈനിന്റെ കയ്യിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. മേജർ രവിക്കൊപ്പം തണ്ടർഫോഴ്സ് ലിമിറ്റഡ് കമ്പനി എംഡി അനിൽ കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 

പ്രതികൾ ഇന്ന് പൊലീസിനു മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യേണ്ടിവന്നാൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവിൽ പറയുന്നു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്:  'ആവാസവ്യൂഹം' മികച്ച സിനിമ, നടൻ ദുൽഖർ, നടി ദുർ​ഗ കൃഷ്ണ 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ