അഭിമുഖങ്ങളിൽ കാണുന്ന ഒരു ഷൈനിനെയല്ല കുമാരിയുടെ സെറ്റിൽ കണ്ടിട്ടുള്ളതെന്നും കഥാപാത്രത്തിനായി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള, കഥാപാത്രമായി മാത്രം സെറ്റിൽ കാണാൻ കഴിയുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോയെന്നും നടി ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുമാരി'യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രതകരണം. എല്ലാ ദിവസവും കാമറയ്ക്ക് മുന്നിൽ നിൽക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈനെന്നും നടി കൂട്ടിച്ചേർത്തു.
ഷൈൻ ചെയ്ത കുമാരിയെ കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് നടൻ റോഷൻ മാത്യു ആയിരുന്നു. 'അവസാന നിമിഷമാണ് ഡേറ്റിന്റെ പ്രശ്‌നം ഉണ്ടാകുന്നതും ഷൈൻ വരുന്നതും. കഥ കേട്ട ഉടനെ ഷൈനിന് ഇത് ചെയ്യണം എന്നായിരുന്നു. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നിൽ നിൽക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈൻ. ഇന്റർവ്യൂവിൽ കാണുന്നതല്ലാത്ത ഒരു ഷൈനിനെ ആണ് ഞാൻ കുമാരിയുടെ സെറ്റിൽ കണ്ടിട്ടുള്ളത്. കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ അതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറായി. ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്താതത്ത, ക്യാരക്ടർ ആയി മാത്രം സെറ്റിലെ മറ്റ് ആർട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ് ഷൈൻ', ഐശ്വര്യ പറഞ്ഞു.
ഈ വെള്ളിയാഴ്ചയാണ് കുമാരി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങന്ന സിനിമയിൽ സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ, സ്വാസിക തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് പ്രേക്ഷകർക്ക് മുന്നിൽ കുമാരി എത്തിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
