'കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടു'; വാടക ഗര്‍ഭധാരണ കേസ്: നയന്‍താരയ്ക്കും വിഘ്‌നേഷിനും വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസില്‍ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചയില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസില്‍ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചയില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്. 2016ല്‍ ഇരുവരും വിവാഹിതരായതിന്റെ രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചു. വാടക ഗര്‍ഭധാരണത്തിന് ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും കണ്ടെത്തിയതായി തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, കൃത്രിമ ഗര്‍ഭധാരണ നടപടിക്രമങ്ങള്‍ നടത്തിയ സ്വകാര്യ ആശുപത്രി ഗുരുതര വീഴ്ച വരുത്തി. ആശുപത്രി ചികിത്സാ രേഖകള്‍ സൂക്ഷിച്ചിട്ടില്ല. ഐസിഎംആറിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണ്ടെത്തി. അടച്ചൂപൂട്ടാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടിസ് നല്‍കി. 

വാടക ഗര്‍ഭധാരണത്തിന് റഫര്‍ ചെയ്ത നയന്‍താരയുടെ കുടുംബ ഡോക്ടര്‍, വിദേശത്തേക്ക് കടന്നതിനാല്‍ ഡോക്ടറെ ചോദ്യം ചെയ്യാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com